യെരുശലേമില്‍ സംഘര്‍ഷം; ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

യെരുശലേമില്‍ സംഘര്‍ഷം; ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

യെരുശലേമില്‍ സംഘര്‍ഷം; ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
യെരുശലേം: ബൈബിള്‍ പ്രവചനം നിവൃത്തിയാകേണ്ട സാഹചര്യം വേഗത്തിലാക്കി യെരുശലേമില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത് ലോകം അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നു.

 

യെരുശലേമിലെ ശലോമോന്റെ ദൈവാലയം നിലനിന്നിരുന്ന സ്ഥലം ടെമ്പിള്‍ മൌണ്ട് (മുസ്ളീങ്ങളുടെ വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്ന അല്‍ ‍-അഖ്സ മോസ്ക്) ഇപ്പോള്‍ യിസ്രായേല്‍ സുരക്ഷാ പോലീസിന്റെ നിയന്ത്രണത്തിലാക്കി. ജൂലൈ 14-ന് വെള്ളിയാഴ്ച പലസ്തീന്‍ തീവ്രവാദികള്‍ യിസ്രായേല്‍ സുരക്ഷാ പോലീസുകാര്‍ക്കുനേരെ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് യിസ്രായേല്‍ ശക്തമായി ഇടപെട്ടത്.

 
വെള്ളിയാഴ്ചതന്നെ ഇവിടത്തെ മുസ്ളീം ആരാധനാലയമായ അല്‍ ‍-അഖ്സാ പള്ളി അടച്ചിടുകയും ചെയ്തു. പിന്നീട് ഞായറാഴ്ച വീണ്ടും തുറന്നുകൊടുത്തപ്പോള്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടാകാത്തതിനെത്തുടര്‍ന്നു യിസ്രായേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യിസ്രായേല്‍ അല്‍ ‍-അഖ്സ പള്ളിയുടെ കവാടത്തില്‍ മെറ്റല്‍ ഡിക്ടക്റ്ററുകളും നീരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരിക്കുകയാണ്.

 

അല്‍ അഖ്സ സ്ഥിതി ചെയ്യുന്ന പഴയ യെരുശലേമിന്റെ നിയന്ത്രണം ഇപ്പോള്‍ യിസ്രായേലിന്റെ അധിനതയിലായി. അപ്രതീക്ഷിതമായി നടന്ന വെടിവെയ്പില്‍ രണ്ടു സുരക്ഷാ പോലീസുകാര്‍ കൊല്ലപ്പെട്ടെങ്കിലും ചില തീവ്രവാദികളെയും പോലീസ് വകവരുത്തി. മൊത്തം 6 പേര്‍ മരിച്ച സംഭവത്തില്‍ യിസ്രായേല്‍ വളരെ തന്ത്രപരമായാണ് കാര്യങ്ങള്‍ നീക്കുന്നത്.
യെഹൂദന്റെ സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള യിസ്രായേലിന്റെ പദ്ധതി ഏറ്റവും ആസന്നമായിരിക്കുന്നു എന്ന് അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ മുസ്ളീം പള്ളിയായ അല്‍ ‍-അഖ്സയില്‍ ആരാധനയ്ക്കായെത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മുസ്ളീം പണ്ഡിത സഭ ശരീര പരിശോധനയ്ക്ക് വിധേയമായി പള്ളിക്കുള്ളില്‍ പ്രവേശിക്കുവാന്‍ തയ്യാറായില്ല.

 

ഇതിനെത്തുടര്‍ന്നു അവര്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്‍ത്ഥന പ്രതിഷേധമെന്ന നിലയില്‍ അല്‍ ‍-അഖ്സയ്ക്കു വെളിയില്‍ പൊതു നിരത്തില്‍ മുട്ടുകുത്തി നിസ്ക്കരിച്ചു. അല്‍ -അഖ്സയിലെ ആരാധനയ്ക്കു മേല്‍ നോട്ടം വഹിക്കുന്നത് യോര്‍ദ്ദാന്‍ മുസ്ളീം പണ്ഡിത സഭയാണ്. അല്‍ ‍-അഖ്സയിലെ സംഭവത്തെത്തുടര്‍ന്ന് പലസ്തീനികള്‍ മറ്റു സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളില്‍ നിസ്ക്കാരം നടത്തുവാന്‍ തീരുമാനിച്ചു. അല്‍ ‍-അഖ്സ പള്ളി യിസ്രായേല്‍ ചതിയിലൂടെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നു മുസ്ളീം പണ്ഡിതര്‍ ആരോപിക്കുന്നു.

 

ഇതിനിടെ ടെമ്പിള്‍ മൌണ്ട് യിസ്രായേലിന്റെ സമ്പൂര്‍ണ്ണ പരമാധികാരത്തിന്മേല്‍ പുനഃസ്ഥാപിക്കുമെന്ന് യിസ്രായേല്‍ നെസ്സറ്റ് അംഗവും വിദേശകാര്യ മന്ത്രാലയ-പ്രതിരോധ കമ്മറ്റി ചെയര്‍മാനുമായ അവി ഡിച്ചര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ടെമ്പിള്‍ മൌണ്ടിന്റെ നിയന്ത്രണം പൂര്‍ണ്ണമായി യിസ്രായേല്‍ പോലീസിന്റെ നിയന്ത്രണത്തില്‍ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയോടുകൂടി അല്‍ ‍-അഖ്സയുടെ അധികാരം മുസ്ളീം വഖഫ് ബോര്‍ഡിന് നഷ്ടപ്പെട്ടെന്നും ഡിച്ചര്‍ പറഞ്ഞു.

 
ബൈബിള്‍ പ്രവചനം നിറവേറുകയാണ്. “എന്നാല്‍ ദൂരസ്ഥര്‍ വന്ന് യഹോവയുടെ മന്ദിരത്തിങ്കല്‍ പണിയും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും. നിങ്ങള്‍ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അനുസരിക്കുമെങ്കില്‍ അത് സംഭവിക്കും” (സെഖ. 6:15) എന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സെഖര്യാവ് പ്രവാചകന്‍ വിളിച്ചു പറഞ്ഞിരുന്നു.

Categories: Breaking News, Middle East

About Author