നൈജീരിയായില്‍ ക്രിസ്ത്യാനികളും, മുസ്ളീങ്ങളും ഒന്നിച്ചുള്ള ജോലിയും, ജീവിതവും സാദ്ധ്യമല്ലെന്ന് ബോക്കോഹറാം

നൈജീരിയായില്‍ ക്രിസ്ത്യാനികളും, മുസ്ളീങ്ങളും ഒന്നിച്ചുള്ള ജോലിയും, ജീവിതവും സാദ്ധ്യമല്ലെന്ന് ബോക്കോഹറാം

നൈജീരിയായില്‍ ക്രിസ്ത്യാനികളും, മുസ്ളീങ്ങളും ഒന്നിച്ചുള്ള ജോലിയും, ജീവിതവും സാദ്ധ്യമല്ലെന്ന് ബോക്കോഹറാം
ബോര്‍ണോ: നൈജീരിയായില്‍ ക്രിസ്ത്യാനികളും മുസ്ളീങ്ങളും ഒന്നിച്ച് ജോലി സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നതും രാജ്യത്ത് ഒന്നിച്ച് ജീവിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന ബോക്കോ ഹറാം നേതാവിന്റെ വീഡിയോ സന്ദേശം പുറത്തുവിട്ടു.

 

ബോക്കോഹറാമിന്റെ സ്ഥാപകനും നേതാവുമായ അബുബക്കര്‍ ഷെക്കാവുവിന്റെ പേരില്‍ പുറത്തിറക്കിയ വീഡിയോയിലാണ് നൈജീരിയായിലെ ക്രൈസ്തവ സമൂഹത്തെ ആകമാനം ആശങ്കപ്പെടുത്തിയിരിക്കുന്ന സന്ദേശം.
“എന്റെ സന്ദേശം ഇസ്ളാമിക പുരോഹിതന്മാരോടാണ്, നിങ്ങള്‍ ഖുറാനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചാണ് നിലനില്‍ക്കുന്നത്. നിങ്ങള്‍ നരകത്തിലെ അഗ്നിക്കായി കളിക്കുകയാണ്. നിങ്ങള്‍ ഖുറാന്‍ ശ്രദ്ധിക്കണം. മനുഷ്യരെ പ്രധാനമായി മൂന്നായി തരം തിരിച്ചിരിക്കുന്നു. ചിലര്‍ വിശ്വാസികള്‍ ‍, ചിലര്‍ കപട ഭക്തിക്കാര്‍ ‍, മറ്റു ചിലര്‍ അവിശ്വാസികള്‍ ‍.

 

നമ്മള്‍ക്ക് മുസ്ളീങ്ങളുടെ മോസ്ക്കുകളും, ക്രിസ്ത്യാനികളുടെ ചര്‍ച്ചുകളും ഒന്നിച്ചു വേണ്ട. ക്രിസ്ത്യാനികള്‍ക്ക് രാജ്യത്ത് താമസിക്കുവാന്‍ ഇടം വേണ്ട”. ഷെക്കാവു നേരത്തെതന്നെ കൊല്ലപ്പെട്ടതായി നിരവധി പ്രാവശ്യം വാര്‍ത്തകള്‍ വന്നിരുന്നു. പകരം മറ്റൊരു നേതാവ് സംഘടന നയിക്കുകയാണെന്നുമുള്ള കിംവദന്തികള്‍ പ്രചരിക്കുന്നതിനിടയിലാണ് ഏറ്റവും പുതിയ വീഡിയോ സന്ദേശം പ്രചരിക്കുന്നത്.

 

2009-ല്‍ രൂപീകരിച്ച ബോക്കോഹറാം എന്ന ഭീകര സംഘടന 7 വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആയിരക്കണക്കിനു ക്രൈസ്തവരെ കൊന്നൊടുക്കി. മുസ്ളീങ്ങളും, ക്രൈസ്തവരും ഉള്‍പ്പെടെ ഏകദേശം 20,000 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കുകള്‍ പറയുന്നത്.

 

തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങുക, വെടിവെച്ചു കൊല്ലുക, ബോംബു സ്ഫോടനം നടത്തുക, ക്രൈസ്തവരുടെ വീടുകളും, സ്ഥാപനങ്ങളും ആക്രമിച്ചു കൊള്ളയടിക്കുക, ആരാധനാലയങ്ങള്‍ നശിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രവര്‍ത്തികള്‍ ‍.

About Author

Related Articles