മൊസൂള്‍ തീവ്രവാദികളില്‍നിന്നും തിരിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറുത്തരുതെന്ന് ക്രൈസ്തവ നേതാക്കള്‍

മൊസൂള്‍ തീവ്രവാദികളില്‍നിന്നും തിരിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറുത്തരുതെന്ന് ക്രൈസ്തവ നേതാക്കള്‍

മൊസൂള്‍ തീവ്രവാദികളില്‍നിന്നും തിരിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറുത്തരുതെന്ന് ക്രൈസ്തവ നേതാക്കള്‍
മൊസൂള്‍ ‍: ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ കണ്ടാല്‍ ഒരു ഭൂകമ്പം വന്നു തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ കിടക്കുന്നതുപോലെ തോന്നും.

 

അത്രയ്ക്കു ഭയാനകമാണ് തകര്‍ന്നടിഞ്ഞ കൂറ്റന്‍ ബഹുനില കെട്ടിടങ്ങളും വീടുകളും, സ്ഥാപനങ്ങളും, ഇസ്ളാം-ക്രൈസ്തവ ആരാധനാലയങ്ങളും. മൊസൂള്‍ നഗരത്തെ സമ്പൂര്‍ണ്ണായി ഐ.എസ്. തീവ്രവാദികളില്‍നിന്നും മോചിപ്പിച്ചതില്‍ സന്തോഷിക്കുകയാണ് ഇവിടത്തെ മുസ്ളീങ്ങളും ക്രൈസ്തവരും, യെസീദി വിഭാഗക്കാരും.

 

അത്രയ്ക്കു ക്രൂരമായ ദിനങ്ങളായിരുന്നു ഐ.എസ്. തീവ്രവാദികളുടെ നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന മൊസൂള്‍ നഗരത്തിലെ നിവാസികള്‍ക്ക് പറയുവാന്‍ കഴിയുന്നത്. ഇറാക്കി സൈന്യം യു.എസ്. സൈന്യത്തിന്റെ പിന്‍ബലത്തോടെ ശക്തമായി തിരിച്ചടിച്ചു ഐ.എസിനെ മൊസൂളില്‍നിന്നു തുരത്തിയതിനു നല്‍കേണ്ടി വന്നത് കനത്ത വില തന്നെയാണ്.

 

ഇപ്പോള്‍ തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണിവിടെ. എങ്കിലും ഇറാക്ക് പ്രധാനമന്ത്രി ഹെയ്ദര്‍ അല്‍ ‍-അബാദി ജൂലൈ 10-ന് ചരിത്ര പ്രാധാന്യമുള്ള ഒരു പ്രഖ്യാപനം നടത്തിയത് ജനത്തെ ആവേശം കൊള്ളിച്ചു. “ഐ.എസ്. തീവ്രവാദികളെ നാം തുരത്തി, അവര്‍ക്ക് കനത്ത നാശം സംഭവിച്ചു. മൊസൂള്‍ നമ്മള്‍ തിരിച്ചു പിടിച്ചു”. ഇത് ലോകരാഷ്ട്രങ്ങളെതന്നെ ആഹ്ളാദിപ്പിച്ചു.

 

മൊസൂളില്‍ ഇപ്പോള്‍ അമിത ആഹ്ളാദ പ്രകടനങ്ങളില്ല. കാരണം, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കു നടുവില്‍ അവര്‍ പഴയ നരകയാതനകള്‍ കരഞ്ഞു തീര്‍ക്കുകയാണ്. 9 ലക്ഷം നഗര വാസികളായിരുന്നു മൊസൂള്‍ നഗരം വിട്ടത്.

 

ഇപ്പോള്‍ കടുത്ത ദാരിദ്യ്രം അനുഭവിക്കുകയാണ് മൊസൂള്‍കാര്‍ ‍. പഴയസ്ഥിതിയിലേക്കു മടങ്ങിവരാന്‍ വര്‍ഷങ്ങളെടുക്കും. 2014-ല്‍ ആയിരുന്നു ഐ.എസ്. മൊസൂള്‍ കീഴടക്കിയത്. മുസ്ളീങ്ങളല്ലാത്തവര്‍ മൊസൂള്‍ വിട്ടു പോകണമെന്നും അല്ലായെങ്കില്‍ ഇസ്ളാം മതം സ്വീകരിച്ച് ജീവിക്കണമെന്നും അതിനു തയ്യാറാകാത്തവര്‍ കനത്ത നികുതിപണം നല്‍കണെന്നും തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു.

 

നിരവധി ആളുകള്‍ കൊല്ലപ്പെടുകയുമുണ്ടായി. കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ പോരാട്ടം കഴിഞ്ഞയാഴ്ചകൊണ്ടവസാനിച്ചു. ക്രൈസ്തവര്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്.

Categories: Breaking News, Middle East

About Author