സര്‍ക്കാരിന്റെ നഷ്ട പരിഹാരം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു മുമ്പില്‍ അയയ്ക്കുന്ന യു.പി.യിലെ ഗ്രാമം

സര്‍ക്കാരിന്റെ നഷ്ട പരിഹാരം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു മുമ്പില്‍ അയയ്ക്കുന്ന യു.പി.യിലെ ഗ്രാമം

സര്‍ക്കാരിന്റെ നഷ്ട പരിഹാരം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു മുമ്പില്‍ അയയ്ക്കുന്ന യു.പി.യിലെ ഗ്രാമം
പില്‍ഭിത്ത്: വീട്ടിലെ ദാരിദ്യ്രം മാറ്റുവാന്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ചെയ്യുന്ന കിരാത നടപടിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് ഞെട്ടല്‍ ഉണ്ടാകും.

 

ഉത്തര്‍പ്രദേശിലെ പ്രമുഖ കടുവാ സംരക്ഷണ കേന്ദ്രമായ പില്‍ഭത്തിന്റെ അതിര്‍ത്തി ഗ്രാമത്തിലെ അത്യാര്‍ത്തി കൂടിയ ചിലരാണ് സര്‍ക്കാരില്‍നിന്നുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി സ്വന്തം വൃദ്ധ മാതാപിതാക്കളെ നിര്‍ബന്ധിച്ചു കടുവാ സങ്കേതത്തിലേക്കു പറഞ്ഞയയ്ക്കുന്നത്.

 

തുടര്‍ന്നു കടുവാ ഭക്ഷിച്ച മാതാപിതാക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ തേടിപ്പിടിച്ചു കൊണ്ടുവരികയും കടുവയുടെ ആക്രമണത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടുവെന്നു പ്രചരിപ്പിക്കുകയും ചെയ്യുകയാണ് രീതി. കടുവാ സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ വച്ചു കൊല്ലപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കില്ല.

 

അതുകൊണ്ടാണ് വനത്തിനുള്ളില്‍ കടന്ന് മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ ഗ്രാമത്തിലേക്കു കൊണ്ടു വരുന്നത്. കടുവകളുടെ ആക്രമണത്തില്‍് തുടര്‍ച്ചയായി വൃദ്ധര്‍ മരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വമുള്ള കൊലപാതകങ്ങളാണിതെന്ന് സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്.

 

ജൂലൈ 1-ന് 55 കാരി കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി മുതല്‍ വനാതിര്‍ത്തിയില്‍ 7 പേരോളം കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം കുടുംബത്തിലെ മുതിര്‍ന്നവര്‍ വീട്ടിലെ ദാരിദ്ര്യം മാറ്റാനായി സ്വന്ത തീരുമാനപ്രകാരം വനത്തിനുള്ളില്‍ കടന്ന് കടുവയ്ക്ക് ഭക്ഷണമാകുകയാണെന്നാണ് ചിലരുടെ വാദം. ഇങ്ങനെയെങ്കിലും വീട്ടില്‍ സര്‍ക്കാര്‍ സഹായം എത്തട്ടെയെന്നാണ് ചിലര്‍ പറയുന്നത്.

Categories: Breaking News, India

About Author