ചൈനയില്‍ 1700 വര്‍ഷം മുമ്പ് സംസ്ക്കരിച്ച മമ്മി കണ്ടെത്തി

ചൈനയില്‍ 1700 വര്‍ഷം മുമ്പ് സംസ്ക്കരിച്ച മമ്മി കണ്ടെത്തി

ചൈനയില്‍ 1700 വര്‍ഷം മുമ്പ് സംസ്ക്കരിച്ച മമ്മി കണ്ടെത്തി
ബെയ്ജിംഗ്: ചൈനയില്‍ 1700 വര്‍ഷം മുമ്പ് അടക്കം ചെയ്തുവെന്നു കരുതുന്ന മമ്മി കണ്ടെത്തി. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായിലാണ് 1.62 മീറ്റര്‍ നീളമുള്ള മമ്മി കണ്ടെത്തിയത്.

 

യൌവ്വന പ്രായത്തില്‍ മരണപ്പെട്ടതെന്നു കരുതപ്പെടുന്ന പുരുഷ ശരീരത്തിന്റെ തൊലി, മുടി എന്നിവയ്ക്ക് നാശം സംഭവിച്ചിട്ടില്ല. ശാന്തമായ മുഖഭാവത്തോടെ വയറിന്മേല്‍ കൈകള്‍ പിണച്ചുവെച്ച നിലയിലായിരുന്നു മമ്മി എന്നാണ് റിപ്പോര്‍ട്ട്. മാന്‍ഗായ് നഗരത്തിലെ അതിപുരാതനമായ സില്‍ക്ക് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന പ്രദേശത്താണ് മമ്മി കണ്ടെത്തിയത്.

 

ഉണങ്ങിയ കാട്ടു ചൂരല്‍ ‍, ശരീരം പൊതിയാനുപയോഗിച്ച പായ, കുതിരയുടെ കുളമ്പ്, പെണ്ണാടിന്റെ അസ്ഥികള്‍ എന്നിവയ്ക്കൊപ്പമാണ് ജഡം കിടത്തിയിരിക്കുന്നത്. ഇവ അന്നത്തെ കാലത്ത് ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ജീവിച്ചിരുന്നവര്‍ മരിച്ചാല്‍ മൃതദേഹത്തിനോടൊപ്പം അടക്കം ചെയ്യുന്നവയാണെന്നും കരുതുന്നു.

 

ഈ മമ്മി ഹെയ്ക്സി പെര്‍പെക്ച്വറല്‍ മ്യൂസിയം ഓഫ് എത്നോളജിയില്‍ സൂക്ഷിച്ചു വയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. മമ്മിയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഡി.എന്‍ ‍.എ. പരിശോധന നടത്തുമെന്ന് മ്യൂസിയം ഡയറക്ടര്‍ ഫെര്‍ഗ് അറിയിച്ചു.

Categories: Breaking News, Global

About Author