നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണകരം

നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണകരം

നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണകരം
മലയാളികളുടെ പരമ്പരാഗത ഭക്ഷണം കഴിക്കല്‍ രീതിയായിരുന്നു നിലത്ത് പായ് വിരിച്ച് ചമ്രം പടഞ്ഞിരുന്ന് കഴിക്കുക എന്നത്. ഇന്ന് ഈ ശീലം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. അതിന്റെ ദോഷഫലങ്ങളും അനുഭവിക്കുകയാണ് നമ്മള്‍ .

 

പഴമക്കാര്‍ നിലത്തിരുന്നു ഭക്ഷണം കഴിച്ചതിന്റെ ഗുണഫലങ്ങള്‍ അവര്‍ അനുഭവിച്ചറിയുകതന്നെ ചെയ്തു. രോഗമില്ലായ്മ, ആരോഗ്യം, ദീര്‍ഘായുസ് എന്നിവയെല്ലാം അവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ പണം കൂടിയപ്പോള്‍ നാം എല്ലാവരും തീന്‍ മേശയ്ക്കു ചുറ്റും കസേരകളില്‍ അഭയം തേടി. ചമ്രംപടഞ്ഞിരുന്നു ഭക്ഷണം കഴിച്ചാലുള്ള ഏറ്റവും വലിയ ഗുണം ഇത് ദഹനത്തെ സഹായിക്കുന്നു എന്നതാണ്.

 

അതുമാത്രമല്ല ഇങ്ങനെ കഴിക്കുമ്പോള്‍ മുന്നോട്ടും പിറകോട്ടും ശരീരം ചലിക്കുന്നു, ഒപ്പം മസിലുകളും ചലിക്കുന്നു. ഇതെല്ലാം ദഹനപ്രക്രീയയെ നല്ലരീതിയില്‍ സഹായിക്കുന്നു. ഇത് കൊഴുപ്പ് കളയാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം കൂടിയാണ്. അടുത്തതായി എടുത്തു പറയത്തക്ക ഗുണം തലച്ചോറിന് ശാന്തത ലഭിക്കാനും സഹായിക്കുന്നു. അതുമൂലം ശാരീരിക ആരോഗ്യം കൈവരിക്കുന്നു.

 

നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞു എന്ന സിഗ്നല്‍ തലച്ചോറിനു പെട്ടന്നു ലഭിക്കുന്നു. ഇത് ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കും. ഇത് തടി കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം കൂടിയാണ്.

 

കസേരയില്‍ ഇരുന്ന് കഴിക്കുമ്പോള്‍ വയര്‍ പെട്ടന്ന് ഞെരുങ്ങും. എന്നാല്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ രുചി അനുഭവപ്പെടുന്നതിനൊപ്പം യാതൊരു സഹായവും കൂടാതെ എഴുന്നേല്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Categories: Breaking News, Health

About Author

Related Articles