മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 5 വിശ്വാസികളെ അറസ്റ്റു ചെയ്തു

മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 5 വിശ്വാസികളെ അറസ്റ്റു ചെയ്തു

മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 5 വിശ്വാസികളെ അറസ്റ്റു ചെയ്തു
കച്ചിന്‍ ‍: മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു 5 വിശ്വാസികളെ പട്ടാളം അറസ്റ്റു ചെയ്തു റിമാന്റിലാക്കി. കച്ചിന്‍ സംസ്ഥാനത്ത് ഹിപാക്കന്റ് നഗരത്തിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലാണ് പട്ടാളം എത്തി റെയ്ഡു നടത്തി വിശ്വാസികളെ അറസ്റ്റു ചെയ്തത്.

 

അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടുപേര്‍ ലാമാവാങ് ലാ തവങ്, ലാറ്റിംങ് ഡോബവന്‍ എന്നിവരാണ്. ഇരുവരും പ്രാര്‍ത്ഥനായോഗം ലീഡു ചെയ്യുകയായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. 500 വിശ്വാസികള്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ യോഗത്തിലാണ് പട്ടാളമെത്തിയത്. തങ്ങളെ അറസ്റ്റു ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് ലാമാവങ്ങും, ലാറ്റിംങും പറഞ്ഞു. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയോ, പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.

 

നിരവധി ജനങ്ങള്‍ പുതുതായി ക്രിസ്തു വിശ്വാസത്തിലേക്കു കടന്നു വരുന്നതില്‍ അസ്വസ്ഥത പൂണ്ടവരാണ് അറസ്റ്റിനു പിന്നിലെന്ന് ക്രൈസ്തവര്‍ ആരോപിച്ചു. മ്യാന്‍മര്‍ പട്ടാളവും കച്ചിന്‍ ഇന്‍ഡിപെന്റന്റ് ആര്‍മിയും തമ്മിലുള്ള പോരാട്ടം രാജ്യത്ത് വീണ്ടും ശക്തി പ്രാപിച്ചു വരുന്നതിനിടയിലാണ് ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവരെ അറസ്റ്റു ചെയ്തതെന്നും വിശ്വാസികള്‍ ആരോപിച്ചു. ഒരു ലക്ഷം ആളുകള്‍ കച്ചിനില്‍നിന്നും പാലായനം ചെയ്യുകയുണ്ടായി.

Categories: Breaking News, Others

About Author

Related Articles