അമേരിക്കക്കാരില്‍ ആഹാരത്തിനു മുമ്പ് അല്‍പ സമയം പ്രാര്‍ത്ഥിക്കുന്നവര്‍ പകുതിപേര്‍

അമേരിക്കക്കാരില്‍ ആഹാരത്തിനു മുമ്പ് അല്‍പ സമയം പ്രാര്‍ത്ഥിക്കുന്നവര്‍ പകുതിപേര്‍

അമേരിക്കക്കാരില്‍ ആഹാരത്തിനു മുമ്പ് അല്‍പ സമയം പ്രാര്‍ത്ഥിക്കുന്നവര്‍ പകുതിപേര്‍
വാഷിംങ്ടണ്‍ ‍: അമേരിക്കക്കാരില്‍ ആഹാരത്തിനു മുമ്പില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്നവര്‍ പകുതിപേര്‍ മാത്രം. വാഷിഗ്ടണ്‍ പോസ്റ്റ് പത്രവും കെയ്സര്‍ ഫാമിലി ഫൌണ്ടേഷനും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.

 

ഏപ്രില്‍ മാസം 13 മുതല്‍ മെയ് 1 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ 1686 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് അമേരിക്കക്കാരുടെ ആഹാരത്തിനു മുമ്പുള്ള ലഘു പ്രാര്‍ത്ഥനയുടെ നേര്‍ക്കാഴ്ച കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായവരില്‍ 48% പേരും തങ്ങളുടെ മുമ്പില്‍ ഇരിക്കുന്ന ഭക്ഷണത്തിനു കാരണക്കാരനായ ദൈവത്തിനും അവന്റെ ദാനത്തിനു വേണ്ടി അല്‍പ സമയം പ്രാര്‍ത്ഥിക്കുന്നവരാണെന്ന് വെളിപ്പെടുത്തി.

 

നഗരങ്ങളിലും ഗ്രാമങ്ങളിലും പാര്‍ക്കുന്നവരില്‍ 51% പേര്‍ ആഹാരത്തിനു മുമ്പായി പ്രാര്‍ത്ഥിക്കുമ്പോള്‍ നഗരപ്രാന്തത്തിലുള്ളവര്‍ 45 ശതമാനം പേര്‍ മാത്രമാണ്. അമേരിക്കയിലെ പ്രമുഖ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അനുഭാവികളില്‍ 62 ശതമാനം പേരും, ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളില്‍ 43 ശതമാനം പേരും തങ്ങളുടെ തീന്‍ മേശയില്‍ ആഹാരത്തിനു മുമ്പായി പ്രാര്‍ത്ഥിക്കുന്നവരാണ്.

 

സ്വതന്ത്ര പാര്‍ട്ടിക്കാരായവരില്‍ 41 ശതമാനം പേര്‍ മാത്രമാണ് പ്രാര്‍ത്ഥിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരില്‍ 60 ശതമാനം പേരും ആഹാരത്തിനു മുമ്പായി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ കത്തോലിക്കക്കാരില്‍ 52 ശതമാനം പേരാണ് പ്രാര്‍ത്ഥിക്കുന്നത്. എന്തിനും ഏതിനും അമേരിക്കക്കാരെ കുറ്റപ്പെടുത്തുന്ന ഇന്ത്യാക്കാരായ നമ്മള്‍ എത്ര പേര്‍ക്ക് നമുക്ക് ദൈവം തന്ന ആഹാരത്തിനു മുമ്പില്‍ ഇരുന്നു അല്‍പ സമയം സ്തോത്രം പറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ കഴിയും.

 

വല്ല മാസയോഗത്തിലും വിവാഹ സദ്യയ്ക്കും വിരുന്നു സല്‍ക്കാരത്തിനും സ്പെഷ്യല്‍ സല്‍ക്കരത്തിനുമൊക്കെ ഏതെങ്കിലും ദൈവദാസന്മാര്‍ എഴുന്നേറ്റു നിന്നു പ്രാര്‍ത്ഥിക്കുന്നതു മാത്രമാണ് നമ്മുടെയൊക്കെ ആഹാരത്തിനു മുമ്പിലുള്ള ‘സ്തോത്ര പ്രാര്‍ത്ഥന’. അല്ലാതെ സ്വന്തം വീട്ടില്‍ സ്വന്തം കുടുംബാംഗങ്ങളുമൊത്ത് ആഹാരം കഴിക്കാനിരിക്കുമ്പോള്‍ (ഇരുന്നാല്‍ നല്ലത്) എത്രപേര്‍ 2 മിനിറ്റെങ്കിലും ആഹാരം തന്ന ദൈവത്തിനു സ്തോത്രം അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ട്. ഈ ശീലം നമ്മുടെ ഭവനങ്ങളില്‍ത്തന്നെ വളര്‍ത്തിയെടുക്കുക.

Categories: Breaking News, USA

About Author