പഴയനിയമ കാലത്ത് യോശുവ ചെയ്ത അത്ഭുത പ്രവര്‍ത്തി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു

പഴയനിയമ കാലത്ത് യോശുവ ചെയ്ത അത്ഭുത പ്രവര്‍ത്തി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു

പഴയനിയമ കാലത്ത് യോശുവ ചെയ്ത അത്ഭുത പ്രവര്‍ത്തി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു
യെരുശലേം: പഴയനിയമ കാലത്ത് കനാന്‍ ദേശം കീഴടക്കുന്നതിന്റെ ഭാഗമായി ഗിബയോനില്‍ വച്ച് യോശുവയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ മക്കളും അമോന്യരും തമ്മിലുള്ള യുദ്ധത്തിനിടയില്‍ യോശുവ ചെയ്ത മഹാ അത്ഭുതത്തിന്റെ തീയതി യിസ്രായേല്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

 

യഹോവയായ ദൈവം അമോര്യരെ കുടുക്കി യോശുവയുടെയും യിസ്രായേലിന്റെയും പക്കല്‍ ഏല്‍പ്പിച്ചുകൊടുത്ത ദിവസം യോശുവ യിസ്രായേല്‍ മക്കള്‍ കേള്‍ക്കെ “സൂര്യാ നീ ഗിബെയോനിലും ചന്ദ്രാ നീ അയ്യാലോന്‍ താഴ്വരയിലും നില്‍ക്ക” എന്നു പറഞ്ഞപ്പോള്‍ സൂര്യന്‍ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു എന്നും ശത്രുക്കളെ ഒന്നടങ്കം നശിപ്പിച്ചതായും ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (യോശുവ.10:12-14).

 

യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല എന്നും ബൈബിളില്‍ പറയുന്നു. യോശുവയുടെ പുസ്തകം എഴുതിയ കാലത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകള്‍ ഒന്നും ലഭ്യമായിരുന്നില്ല എന്നിരിക്കെയാണ് നാസയുടെ സഹായത്തോടെ യോശുവ ചെയ്ത അത്ഭുത പ്രവര്‍ത്തിയുടെ തീയതി ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്.

 

ബി.സി. ഇ 1,207 ഒക്ടോബര്‍ 30 വൈകിട്ട് 4.28നായിരുന്നു സംഭവമെന്ന് അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ നാസ ബി.സി.ഇ. 1000നും 1500 നും ഇടയില്‍ ഈ മേഖലയില്‍ സൂര്യഗ്രഹണം നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ബെന്‍ ഗെറിയോന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഡോ. ഹെസ്സി യിറ്റ്സ് ചാക്ക്, ഡോ.ഡാനിയേല്‍ വെയ്സ്റ്റണ്‍ ‍, ഡോ, ഉസ്സി അവ്നീര്‍ എന്നിവരാണ് യോശുവ ചെയ്ത അത്ഭുത പ്രവര്‍ത്തിയുടെ ദിവസം കണ്ടുപിടിച്ചത്.

 

കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ആസന്നമായിരിക്കെ ബൈബിളിലെ പല ചരിത്ര സംഭവങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുശേഷം ശാസ്ത്രലോകം മനുഷ്യന്റെ കണ്‍മുന്നില്‍ തെളിയിച്ചു കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ബൈബിള്‍ സത്യത്തെ ഒന്നുകൂടി ബലപ്പെടുത്തുന്നു.

Categories: Breaking News, Middle East

About Author