ബൈബിള്‍ വാക്യം പ്രചോദനമായി, മുന്‍ യു.എസ്. ഭടന്‍ തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍നിന്നും ബാലികയെ രക്ഷിച്ചു

ബൈബിള്‍ വാക്യം പ്രചോദനമായി, മുന്‍ യു.എസ്. ഭടന്‍ തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍നിന്നും ബാലികയെ രക്ഷിച്ചു

ബൈബിള്‍ വാക്യം പ്രചോദനമായി, മുന്‍ യു.എസ്. ഭടന്‍ തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍നിന്നും ബാലികയെ രക്ഷിച്ചു
മൊസൂള്‍ ‍: യുദ്ധ ഭൂമിയില്‍ ഒരു ഭടന്റെ കര്‍ത്തവ്യം ശത്രുവിനെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ്.

 

അവിടെ അനുകമ്പയോ വിട്ടുവീഴ്ചയോ ഇല്ല. പോരാട്ടത്തിനിടയില്‍ ഒരു പക്ഷേ സ്വന്തം സഹപ്രവര്‍ത്തകരേപ്പോലും സഹായിക്കാനോ രക്ഷിക്കാനോ കഴിയാതെ വരുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ശത്രുക്കളുടെ മുമ്പില്‍ ആയുധങ്ങളുമായി നില്‍ക്കുമ്പോള്‍ അസാമാന്യ ധൈര്യം ഉണ്ടാകണമെന്നു ഒരു ഭടനെ നന്നായി ബോദ്ധ്യപ്പെടുത്തിയാണ് യുദ്ധത്തിനയയ്ക്കുക. ചിലപ്പോള്‍ പതറാറുണ്ട്. ഈ അവസ്ഥയില്‍ ഏതൊരു വ്യക്തിയേയും ധൈര്യപ്പെടുത്തുവാന്‍ ദൈവവചനമുണ്ട്. ഡേവിഡ് യൂ ബാങ്ക് എന്ന യുദ്ധ പോരാളിക്കും സംഭവിച്ചത് ഇതുതന്നെയാണ്.

 
കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു ആ സംഭവം. ഇറാക്കിലെ പടിഞ്ഞാറന്‍ മൊസൂളില്‍ യു.എസ്.-ഇറാക്ക് സംയുക്ത സേനയും ഐ.എസ്. തീവ്രവാദികളും തമ്മില്‍ രൂക്ഷമായ യുദ്ധം നടക്കുന്നു. ഇരുഭാഗത്തുനിന്നും ശക്തമായ വെടിവെയ്പ് ഉണ്ടാകുന്നു. നിരവധി ആളുകള്‍ പിടഞ്ഞു വീഴുന്നു. ഈ സമയം ഡേവിഡ് യുബാങ്കിനും സഹപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തി, എത്രയും പെട്ടന്ന് യുദ്ധസ്ഥലത്ത് എത്തുക.

 

യു.എസ്. സ്പെഷ്യല്‍ ഫോര്‍സിലെ മുന്‍ അംഗവും ഇപ്പോള്‍ ഫ്രീ ബര്‍മ്മ റേഞ്ചേഴ്സ് എന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയുട സ്ഥാപകനും അദ്ധ്യക്ഷനുമായി പ്രവര്‍ത്തിച്ചു വരുന്ന ഡേവിഡിനും സഹപ്രവര്‍ത്തകര്‍ക്കും യുദ്ധ ഭൂമിയിലേക്കു കടക്കുവാന്‍ കഴിഞ്ഞില്ല. നിരവദി കുഞ്ഞുങ്ങള്‍ ‍, യൌവ്വനക്കാര്‍ ‍, മാതാപിതാക്കള്‍ മരിച്ചു കിടക്കുന്നു. അനേകര്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നു നിലവിളിക്കുന്നു. അപ്പോള്‍ ഡേവിഡ് കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു.

 

ഉടന്‍തന്നെ തന്റെ ഹൃദയത്തില്‍ ഒരു ദൈവവചനം വെളിപ്പെട്ടുവന്നു. “ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു”. (യോഹ.13:15) ഈ വാക്യം തന്റെ ഹൃദയത്തില്‍ തട്ടി. ഉടന്‍ തന്നെ മറ്റൊന്നും ചിന്തിക്കാതെ യുദ്ധത്തില്‍ മുറിവേറ്റു കിടന്നവരെ രക്ഷിക്കാനായി ശ്രമം നടത്തി. അപ്പോള്‍ 100 വാര അകലെ ഐ.എസിന്റെ തോക്കിനെ ഭയന്നു ഒരു കൊച്ചു ബാലിക മരിച്ചു കിടക്കുന്ന തന്റെ സ്വന്തം മാതാവിന്റെ ബൂര്‍ക്കക്കുള്ളില്‍ ഒളിച്ചു കിടന്നു വിലപിക്കുന്ന രംഗം ഹൃദയത്തില്‍ തട്ടി.

 

ഈ സമയവും തീവ്രവാദികള്‍ തുരുതുരാ വെടിവെയ്ക്കുന്നുണ്ടായിരുന്നു. ഡേവിഡും ചില സഹപ്രവര്‍ത്തകരും മരണത്തെ മുഖാമുഖം കണ്ടു ആ ബാലികയെ കൈകളില്‍ കോരി എടുത്തു ഓടി. അകെ സജ്ജമാക്കിയ വാഹനത്തില്‍ മറ്റു സഹപ്രവര്‍ത്തകര്‍ക്കൊപ്പം കയറ്റി വിട്ടു. ഇത്തരത്തില്‍ നിരവധി മുറിവേറ്റവരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ 50-ലേറെ പേരുടെ ജഡങ്ങള്‍ താന്‍ കാണുകയുണ്ടായി. ബാലികയെയും മറ്റുള്ളവരെയും രക്ഷപെടുത്തിയത് തന്റെ കഴിവുമാത്രമല്ലെന്നും ദൈവത്തിന്റെ കൃപയാണെന്നും ഡേവിഡ് പറയുന്നു.

 

രക്ഷപെടുത്തിയ ബാലികയെ ഇറാക്കിലെ തന്നെ ഹംവീ എന്ന സ്ഥലത്ത് താമസിക്കുന്ന തന്റെ ഭാര്യ കാരന്‍ ‍, മക്കള്‍ എന്നിവര്‍ക്കൊപ്പം സംരക്ഷിക്കുകയാണ് ഡേവിഡ്.

About Author