യു.എസിലെ അഭയാര്‍ത്ഥി പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുത്: ഇറാക്കി അഭയാര്‍ത്ഥി പാസ്റ്റര്‍

യു.എസിലെ അഭയാര്‍ത്ഥി പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുത്: ഇറാക്കി അഭയാര്‍ത്ഥി പാസ്റ്റര്‍

യു.എസിലെ അഭയാര്‍ത്ഥി പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുത്: ഇറാക്കി അഭയാര്‍ത്ഥി പാസ്റ്റര്‍
ടെക്സാസ്: ഇറാക്കില്‍നിന്നും അഭയാര്‍ത്ഥികളായി യു.എസിലെത്തിയ പൌരന്മാരെ രാഷ്ട്രീയവല്‍ക്കരിച്ച് വേര്‍തിരിക്കരുതെന്നും അവരോട് സുവിശേഷം പങ്കുവെയ്ക്കണമെന്നും ഇറാക്കില്‍നിന്നും അഭയാര്‍ത്ഥിയായി വന്ന് അമേരിക്കയില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്യുന്ന പാസ്റ്റര്‍ ആവശ്യപ്പെട്ടു.

 

ഡാളസിലെ അറബിക് ചര്‍ച്ച് പാസ്റ്ററും വേള്‍ഡ് റെഫ്യൂജി കെയര്‍ എന്ന മിഷന്‍ സംഘടനയുടെ സ്ഥാപക അദ്ധ്യക്ഷനുമായ പാസ്റ്റര്‍ ജലീല്‍ ദാവൂദാണ് അഭയാര്‍ത്ഥികളായി വന്നവരോട് സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെടണമെന്ന് നിര്‍ദ്ദേശിച്ചത്.

 

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാക്കില്‍നിന്നും വന്ന അഭയാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്നാണ് പ്രതികരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.എസിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അഭയാര്‍ത്ഥികളായി വരുന്നവര്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവരാണ്. ദൈവം ജാതികളെ ഇവിടേക്ക് അയച്ചുകൊണ്ടിരിക്കുന്നു.

 

അത് നമ്മള്‍ പ്രയോജനപ്പെടുത്തണം. അവര്‍ക്കി വിലക്കേര്‍പ്പെടുത്തുകയല്ല, അവരെ സ്വീകരിച്ച് സുവിശേഷം പങ്കുവെയ്ക്കണം, പാസ്റ്റര്‍ ജലീല്‍ ദാവൂദ് അഭിപ്രായപ്പെടുന്നു. 1982-ല്‍ ഇറാന്‍ ‍-ഇറാക്ക് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ 18 വയസുള്ള ദാവൂദ് റോമിലേക്ക് അഭയാര്‍ത്ഥിയായി എത്തപ്പെടുകയുണ്ടായി.

 

ഇറാക്കിലെ ഒരു പാരമ്പര്യ ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ദാവൂദിന് റോമിലെ ജീവിതം വ്യത്യാസം വരുത്തി. ഒരു സുവിശേഷകന്‍ പങ്കുവെച്ച സുവിശേഷം മൂലം കര്‍ത്താവിനെ വ്യക്തിപരമായി കണ്ടുമുട്ടി. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ഒരു യഥാര്‍ത്ഥ ദൈവപൈതലായിത്തീര്‍ന്നു.

 

പിന്നീട് യു.എസിലേക്ക് വരികയും ഡാളസില്‍ സഭാ പാസ്റ്ററായി പ്രവര്‍ത്തിച്ചു വരികയുമാണ്. അറബികളായ അഭയാര്‍ത്ഥികളുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്.

Categories: Breaking News, USA

About Author