ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27-ന്

ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27-ന്

ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27-ന്
ന്യൂജേഴ്സി: പതിനഞ്ചാമത് ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27-30 വരെ ന്യൂജേഴ്സി ചെറിഹില്‍ ക്രൌണ്‍പ്ളാസാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോസഫ് വില്യംസ് ഉദ്ഘാടനം ചെയ്യും.

 
‘സമയം തക്കത്തില്‍ ഉപയോഗിപ്പിന്‍ ‍’ (എഫെ.5:16) എന്നതാണ് ചിന്താവിഷയം. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, ഷിബു തോമസ്, ജേക്കബ് മാത്യു, സാം ജോര്‍ജ്ജ്, ഡോ. വില്‍സണ്‍ ഏബ്രഹാം എന്നിവരാണ് മലയാള വിഭാഗത്തിലെ പ്രധാന പ്രസംഗകര്‍ ‍.

 
യുവജന സമ്മേളനത്തില്‍ റവ. മൈക്കിള്‍ പാറ്റ്സും സഹോദരിമാരുടെ മീറ്റിംഗുകളില്‍ ജെസി ജെയ്സനും പ്രസംഗിക്കും. മലയാളത്തിലും ഇംഗ്ളീഷിലും പ്രത്യേകം യോഗങ്ങളുണ്ട്. കുട്ടികള്‍ക്കായി പ്രത്യേകം മീറ്റിംഗുകളുമുണ്ടായിരിക്കും. ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

 
വര്‍ഗീസ് ഫിലിപ്പ് (നാഷണല്‍ സെക്രട്ടറി), ബാബു കൊടുന്തറ (നാഷണല്‍ ട്രഷറര്‍ ‍), വെസ്ലി ആലുംമൂട്ടില്‍ (നാഷണല്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ‍), എല്‍സി കൊടുന്തറ (നാഷണല്‍ ലേഡീസ് കോഓര്‍ഡിനേറ്റര്‍ ‍) എന്നിവരാണു മറ്റു ഭാരവാഹികള്‍ ‍.

Categories: Breaking News, Convention, USA

About Author