6 വയസുകാരി 3 വര്‍ഷത്തെ തീവ്രവാദി തടങ്കലില്‍നിന്നും മടങ്ങിയെത്തി; വീട്ടുകാര്‍ കര്‍ത്താവിനു നന്ദി പറഞ്ഞു

6 വയസുകാരി 3 വര്‍ഷത്തെ തീവ്രവാദി തടങ്കലില്‍നിന്നും മടങ്ങിയെത്തി; വീട്ടുകാര്‍ കര്‍ത്താവിനു നന്ദി പറഞ്ഞു

6 വയസുകാരി 3 വര്‍ഷത്തെ തീവ്രവാദി തടങ്കലില്‍നിന്നും മടങ്ങിയെത്തി; വീട്ടുകാര്‍ കര്‍ത്താവിനു നന്ദി പറഞ്ഞു
എര്‍ബില്‍ ‍: ഇറാക്കിലെ മൊസൂള്‍ പ്രവിശ്യയില്‍നിന്നും ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 6 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടി 3 വര്‍ഷത്തിനുശേഷം സ്വന്തം ഭവനത്തില്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആഹ്ളാദം അടക്കിവെയ്ക്കുവാന്‍ സാധിക്കുമായിരുന്നില്ല.

 

മൊസൂളില്‍നിന്നും 15 കിലോമീറ്റര്‍ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ഖറാഖോഷിലെ ഒരു നാടു മുഴുവന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ക്രിസ്റ്റീന എന്ന പെണ്‍കുഞ്ഞാണ് അത്ഭുതകരമായി മടങ്ങിയെത്തിയത്. കുട്ടിയുടെ മടങ്ങിവരവില്‍ മാതാപിതാക്കള്‍ കര്‍ത്താവിനു സ്തോത്രം പറഞ്ഞു. 2014-ലില്‍ ഐ.എസ്. തീവ്രവാദികള്‍ മൊസൂള്‍ പ്രവിശ്യ കീഴടക്കിയപ്പോള്‍ ഇവിടുത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെയും യെസീദി വിഭാഗക്കാരെയും നിര്‍ബന്ധിച്ചു മതം മാറ്റുവാന്‍ ശ്രമം നടത്തി.

 

മതം മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്നും അല്ലായെങ്കില്‍ നാടുവിടുകയോ, ഇവിടെത്തന്നെ വന്‍ തുക നികുതി നല്‍കി താമസിക്കുകയോ ചെയ്യണമെന്ന് വിളംബരം ചെയ്തു. ഭൂരിപക്ഷം വരുന്ന ക്രൈസ്തവരും യെസീദികളും നാടുവിടുകയുണ്ടായി. ചില ക്രൈസ്തവര്‍ നാടുവിടാതെ രഹസ്യമായി താമസിച്ചു. ഈ വിവരം അറിഞ്ഞ തീവ്രവാദികള്‍ 2014 ആഗസ്റ്റ് 22-ന് ഖറാഖോഷിലെ ക്രൈസ്തവരെ ബലമായി ട്രക്കില്‍ കയറ്റി തങ്ങളുടെ അധികാര നിയന്ത്രണ ദേശത്തിന്റെ പരിധിയില്‍ കൊണ്ടുവിട്ടു.

 

ചില കുട്ടികളെയും മുതിര്‍ന്നവരെയും തീവ്രവാദികള്‍ മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോവുകയുണ്ടായി. ഇക്കൂട്ടത്തില്‍ ക്രിസ്റ്റീനയുമുണ്ടായിരുന്നു. ക്രിസ്റ്റീനയുടെ മമ്മി എയ്ഡ നഹ്, അന്ധനായ പിതാവ് ഖാദര്‍ മറ്റു 4 സഹോദരങ്ങളും എവിടേക്കോ മാറ്റപ്പെടുകയുണ്ടായി. അവര്‍ പിന്നീട് അഭയാര്‍ത്ഥികളായി കഴിഞ്ഞു വരികയായിരുന്നു. പിന്നീട് 1 വര്‍ഷത്തിനുശേഷം ഖുര്‍ദ്ദ് സൈന്യവും അമേരിക്കന്‍ സൈന്യവും സംയുക്തമായി നടത്തിയ പോരാട്ടത്തില്‍ ഐ.എസിനെ ഓടിച്ചു വിടുകയുണ്ടായി.

 
സ്വന്ത നാട്ടില്‍ തിരിച്ചെത്തിയ ക്രിസ്റ്റീനയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ക്രിസ്റ്റീനയെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. എന്നാല്‍ ജൂണ്‍ 9-ന് ക്രിസ്റ്റീന സ്വന്ത ഭവനത്തില്‍ കാലുകുത്തിയപ്പോള്‍ സന്തോഷത്താല്‍ എല്ലാവരുടെയും കണ്ണു നിറഞ്ഞു. അവര്‍ കര്‍ത്താവിനെ സ്തുതിച്ചു. ക്രിസ്റ്റീനയെ വാരിപ്പുണര്‍ന്നു. ഇറാക്കി സ്പെഷ്യല്‍ സേനയാണ് ക്രിസ്റ്റീനയെ കണ്ടെത്തി വീട്ടിലെത്തിച്ചത്. കുട്ടി ആരോഗ്യവതിയാണ്.

 

കുട്ടി വൃത്തിയുള്ള വസ്ത്രങ്ങളും സ്വര്‍ണ്ണ കമ്മലും ധരിച്ചിട്ടുണ്ട്. തങ്ങളുടെ മകളെ തിരികെ കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. അവളുടെ ആരോഗ്യവും വസ്ത്രധാരണവും കണ്ടാല്‍ കുഞ്ഞ് ഏതോ ധനികരുടെ സംരക്ഷണയിലായിരുന്നിരിക്കാമെന്ന് മാതാവ് എയ്ഡ നഹ് പറഞ്ഞു. എന്നിരുന്നാലും ദൈവം കാത്തു പരിപാലിച്ചു. അമ്മയുടെ കണ്‍കള്‍ നിറഞ്ഞു. ക്രിസ്റ്റീന താന്‍ എവിടെയായിരുന്നുവെന്ന് ഓര്‍ത്തു പറയുവാന്‍ ബുദ്ധിമുട്ടി.

 

എന്നാല്‍ അവള്‍ ഒരു കാര്യം തറപ്പിച്ചു പറഞ്ഞു, എന്റെ മമ്മിയുടെയും ഡാഡിയുടെയും അടുത്തു ഞാന്‍ വന്നു. 1 വര്‍ഷം മുമ്പ് ക്രിസ്റ്റീനയുടെ ഫോട്ടോയും പിടിച്ചുള്ള മാതാപിതാക്കളുടെ ചിത്രം വൈറലായത് ഏവരുടെയും കണ്ണു നിറച്ചിരുന്നു. ക്രിസ്റ്റീനയുടെ ദിനങ്ങള്‍ ഓരോന്നായി കഴിഞ്ഞുപോകുന്നതിലെ ദുഃഖം മാതാപിതാക്കളില്‍ ലോകം കണ്ടതായിരുന്നു.

 

ഞങ്ങള്‍ അവളെ ഒരിക്കലും ഈ ലോകത്തു കാണുകയില്ലെന്നു കരുതിയതാണ്. പക്ഷം ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. അന്ധനായി ഖാദര്‍ പറയുന്നു.

Categories: Breaking News, Middle East

About Author

Related Articles