യേശു സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതു ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു കാരണമാകുന്നു

യേശു സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതു ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു കാരണമാകുന്നു

മിഡില്‍ ഈസ്റ്റില്‍ യേശു സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതു ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു കാരണമാകുന്നു
മിഡില്‍ ഈസ്റ്റില്‍ മുസ്ളീങ്ങളുടെ ഇടയില്‍ ഇപ്പോള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

 

യേശു വ്യക്തികളില്‍ സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതിനാല്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് വ്യക്തമാക്കുന്നു.

 

അറബി നാടുകളില്‍ സുവിശേഷത്തിനു പരിമിതികളുണ്ട്. മധ്യഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളിലും കലാപങ്ങളിലും, തീവ്രവാദി ആക്രമണങ്ങളിലും മനം നൊന്തു രക്ഷപെട്ട് വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന മുസ്ളീം വിഭാഗങ്ങള്‍ക്കിടയില്‍ യേശുവിന്റെ സാന്നിദ്ധ്യം അവര്‍ നേരിട്ടനുഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

വിവിധ അറബി നാടുകളിലും മധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലും കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് സുവിശേഷം ഇന്ന് അന്യമാണ്. അനേകം ക്രൈസ്തവ സുവിശേഷ സന്നദ്ധ സംഘടനകള്‍ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്നതിനാല്‍ ദിവസവും നൂറുകണക്കിന് ആത്മാക്കളാണ് ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്. രക്ഷിക്കപ്പെട്ട ഇവര്‍ സ്നാനമേറ്റ് കര്‍ത്താവിനെ ആരാധിക്കുന്നത് പലപ്പോഴും വാര്‍ത്തകളാകുന്നുണ്ട്.

 

എന്നാല്‍ ഒരിക്കല്‍ പോലും സുവിശേഷം കേള്‍ക്കാത്ത ജനങ്ങള്‍ക്കു മുമ്പില്‍ യേശു സ്വപ്നത്തിലും ദര്‍ശനത്തിലും പ്രത്യക്ഷപ്പെടുന്നത് അവര്‍ക്ക് പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതിന് ഇടയാകുന്നത് അറബി നാടുകളില്‍ വര്‍ദ്ധിച്ചു വരുന്നതായി ചില ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കുന്നു.
അമീര്‍ ‍-റാഷ ദമ്പതികളുടെ സാക്ഷ്യം ശ്രദ്ധേയമാണ്. ഇരുവരും സിറിയക്കാരായ മുസ്ളീങ്ങള്‍ ‍. സിറിയയിലെ യുദ്ധത്തിനിടയില്‍ നിരപരാധികളായ അമ്മയും സഹോദരനും കൊല്ലപ്പെട്ടു. ഞാന്‍ ദുഃഖിതയായി കിടക്കുമ്പോള്‍ രാത്രി ഉറക്കത്തില്‍ ശുഭ്ര വസ്ത്ര ധാരിയായ ഒരാളെ സ്വപ്നത്തില്‍ കണ്ടു.

 

ആ വ്യക്തി എന്നെ ആശ്വസിപ്പിച്ചു. അപരിചിതനായ ആ വ്യക്തി യേശുവാണെന്ന് എന്നെ പരിചയപ്പെടുത്തി. തുടര്‍ന്നു യേശു പറഞ്ഞു നിനക്ക് ഒരു സുന്ദരിയായ മകള്‍ ഉണ്ടാകും
(ഈ സ്വപ്നം കണ്ടപ്പോള്‍ ഞാന്‍ 8 മാസം ഗര്‍ഭിണിയായിരുന്നു). തുടര്‍ന്നു ഒരു മാസം കഴിഞ്ഞപ്പോള്‍ സുന്ദരിയായ ഒരു മകളെ കര്‍ത്താവു ദാനം നല്‍കി റാഷ പറയുന്നു. ഈ സമയം തന്നെ ഭര്‍ത്താവ് അമീറും ദര്‍ശനത്തില്‍ കര്‍ത്താവിനെ കണ്ടു. ”ഞാന്‍ നിന്റെ രക്ഷകനാണ് നീ എന്നെ അനുഗമിക്ക” യേശുവിന്റെ വാക്കുകള്‍ വിശ്വസിച്ച ദമ്പതികള്‍ രക്ഷിക്കപ്പെട്ടു. ഇവര്‍ക്ക് കര്‍ത്താവു നല്‍കിയ മകള്‍ക്ക് ക്രിസ്റ്റീന എന്നു പേരിട്ടു.

 

കൂടതെ മൂത്ത ഒരാണ്‍കുട്ടിയുമുണ്ട് ഇവര്‍ക്ക്.ദമ്പതികള്‍ ഇപ്പോള്‍ ലബനോനില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞ് കര്‍ത്താവിനെ ആരാധിച്ചു വരുന്നു. ഇവരെ കൂടാതെ നിരവധി വിശ്വാസികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കാനുണ്ടെന്ന് ആനുകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സ്വപ്നത്തിലും ദര്‍ശനത്തിലും യേശുവിന്റെ സന്ദര്‍ശനം മിഡില്‍ ഈസ്റ്റില്‍ വലിയ പരിവര്‍ത്തനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Categories: Breaking News, Middle East

About Author