എറിത്രിയയില്‍ 100 വിശ്വാസികളെ അറസ്റ്റു ചെയ്തു

എറിത്രിയയില്‍ 100 വിശ്വാസികളെ അറസ്റ്റു ചെയ്തു

എറിത്രിയയില്‍ 100 വിശ്വാസികളെ അറസ്റ്റു ചെയ്തു
കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ 100 ക്രൈസ്തവരെ അറസ്റ്റു ചെയ്തു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സഭായോഗം നടത്തിയതിന് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് അറസ്റ്റ്.

 

അറസ്റ്റു ചെയ്യപ്പെട്ടവരെ സര്‍ക്കാരിന്റെ സ്റ്റോറേജ് കണ്ടെയ്നറുകളില്‍ പൂട്ടിയിട്ടിരിക്കുകയാണ്. കപ്പലിലും മറ്റും ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള കണ്ടെയ്നറുകള്‍ താല്‍ക്കാലിക ജയിലുകളാക്കി തടവു പുള്ളികളെ ഇതിനകത്തിട്ടു പൂട്ടിയിടാറുണ്ട്.

 

ശ്വാസം കിട്ടത്തക്ക രീതിയില്‍ ചെറിയ വെന്റിലേറ്റര്‍ മാത്രമുള്ള ഇത്തരം കണ്ടെയ്നറുകള്‍ കനത്ത ചൂടു സമയത്തും തണല്‍ പോലുമില്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചാണ് ജയിലുകളാക്കി മാറ്റുന്നത്. ഇതില്‍ ആളുകളെ കൂട്ടത്തോടെ കയറ്റി പുറത്തുനിന്നു അടച്ചു പൂട്ടുകയാണ് പതിവ്. ഇത്തരം കണ്ടെയ്നറുകളിലാണ് ക്രൈസ്തവരെയും പാര്‍പ്പിച്ചിരിക്കുന്നത്.

 

ചുട്ടു പൊള്ളുന്ന വെയിലില്‍ നരകയാതന അനുഭവിക്കുകയാണ് വിശ്വാസികള്‍ ‍. ചില പ്രമുഖ പൌരോഹിത്യ സഭകളുടെ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു ക്രൈസ്തവ വിശ്വാസികള്‍ക്ക് പ്രത്യേകിച്ച് പെന്തക്കോസ്ത്, ബാപ്റ്റിസ്റ്റ് സുവിശേഷ വിഹിത സഭകള്‍ക്ക് സര്‍ക്കാര്‍ ആരാധനയ്ക്കുള്ള അനുമതി നല്‍കുന്നില്ല.

 

ഇതിനെത്തുടര്‍ന്ന് വിശ്വാസികള്‍ രഹസ്യമായാണ് സഭായോഗം കൂടുന്നത്. ദിവസവും അനേകം ആത്മാക്കളാണ് ക്രിസ്തുവിങ്കലേക്കു വരുന്നത്. ഇവരുടെ വിശ്വാസം വര്‍ദ്ധിക്കുന്തോറും പീഢനങ്ങളും വര്‍ദ്ധിക്കുകയാണ്. ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.

Categories: Breaking News, Top News

About Author