വിശ്വാസികളെ പാമ്പുകളെയും, എലികളെയും തീറ്റിക്കുന്ന പാസ്റ്റര്‍ രക്ഷയ്ക്കായി കേഴുന്നു

വിശ്വാസികളെ പാമ്പുകളെയും, എലികളെയും തീറ്റിക്കുന്ന പാസ്റ്റര്‍ രക്ഷയ്ക്കായി കേഴുന്നു

വിശ്വാസികളെ പാമ്പുകളെയും, എലികളെയും തീറ്റിക്കുന്ന പാസ്റ്റര്‍ രക്ഷയ്ക്കായി കേഴുന്നു
സോഷങ്ങുവേ: ശുശ്രൂഷയ്ക്കിടയില്‍ വിശ്വാസികളെ പാമ്പുകളെയും എലികളെയും തീറ്റിച്ച പാസ്റ്റര്‍ രക്ഷയ്ക്കായി മറ്റൊരു പാസ്റ്ററെ സന്ദര്‍ശിച്ചു.

 

സൌത്ത് ആഫ്രിക്കയിലെ ഉണര്‍വ്വു പാസ്റ്ററാണ് 24 കാരന്‍ പെനുവേല്‍ മങ്കുനി. ഇദ്ദേഹത്തിന് വിശ്രമമില്ലാത്ത ശുശ്രൂഷകളായിരുന്നു. അത്ഭുത വിടുതലും, രോഗശാന്തിയുമൊക്കെയുണ്ടെന്ന് അവകാശപ്പെട്ട് നടത്തുന്ന ന്യൂജെനറേഷന്‍ സ്റ്റൈല്‍ ശുശ്രൂഷയാണ് വിചിത്രം. ജീവനുള്ള പാമ്പുകളെയും എലികളെയും മറ്റു ക്ഷുദ്ര ജീവികളെയും തന്റെ ശുശ്രൂഷകള്‍ക്കിടയില്‍ വിശ്വാസികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്നതായിരുന്നു തന്റെ ‘കൃപാവര ശുശ്രൂഷ’. തന്റെ എന്‍ഡ് ടൈംസ് മിനിസ്ട്രീസ് എന്ന പെന്തക്കോസ്തു സഭയുടെ ബാനറിലാണ് ആത്മീക ശുശ്രൂഷകള്‍ എന്നു പേരിട്ടിട്ടുള്ള സഭായോഗങ്ങള്‍ നടത്തുന്നത്.

 

നൂറുകണക്കിനു വിശ്വാസികള്‍ തന്റെ സഭയിലെ അംഗങ്ങളാണ്. പാമ്പുകളെയും എലികളെയും ജീവനോടെ തന്റെ അനുയായികളുടെ വായില്‍ ഇട്ടു കൊടുക്കും. വിശ്വസിച്ചു കഴിച്ചാല്‍ മരിക്കില്ല എന്നായിരുന്നു അവകാശവാദം. പലരും ഇതു വിശ്വസിച്ചു ആത്മപ്രചോദനം എന്ന പേരില്‍ ഭക്ഷിച്ചിരുന്നു.പാമ്പിനെ യേശു ചോക്ളെറ്റുകളാക്കും എന്നാണ് പറയുന്നത്. തന്റെ പ്രസംഗത്തിനിടയില്‍ വിശ്വാസികളെ മുന്നോട്ടു ക്ഷണിച്ചു വരുത്തിയായിരുന്നു പ്രകടനം.

 

പാമ്പു പാസ്റ്റര്‍ എന്നാണ് ഇദ്ദേഹത്തെ വിശ്വാസികള്‍ വിളിച്ചിരുന്നത്. തന്റെ ശുശ്രൂഷയുടെ ഭാഗമായി പ്രാര്‍ത്ഥനയ്ക്കായി വരുന്നവരെ തള്ളി താഴെയിട്ട് ചവിട്ടിയും അടിച്ചുമൊക്കെ ബാധകളൊഴിപ്പിക്കുന്ന പരിപാടിയും പെനുവേലിനുണ്ടിയിരുന്നു. സംഭവം വന്‍ വാര്‍ത്തയായതിനെത്തുടര്‍ന്നു പോലീസ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇദ്ദേഹത്തിന്റെ ചര്‍ച്ചില്‍ റെയ്ഡു നടത്തി പാസ്റ്റര്‍ പെനുവേലിനെ കസ്റ്റഡിയിലെടുക്കുകയും ചെയിതിരുന്നു.

 

മനുഷ്യനെയും മൃഗജാതികളെയും ഒരു പോലെ പീഡിപ്പിച്ചതിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തന്റെ ശുശ്രൂഷയ്ക്കു പെനുവേല്‍ നിരത്തുന്ന ന്യായം വിചിത്രമാണ്. ബൈബിളില്‍ മര്‍ക്കോസിന്റെ സുവിശേഷം 16:17,18 വാക്യങ്ങള്‍ ” വിശ്വസിക്കയും സ്നാനമേല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും, വിശ്വസിക്കുന്നവരാല്‍ ഈ അടയാളം നടക്കും, എന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും.

 

 

പുതുഭാഷകളില്‍ സംസാരിക്കും, സര്‍പ്പങ്ങളെ പിടിച്ചെടുക്കും, മരണകരമായ യാതൊന്നും കടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല”. ഈ വാക്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ഈ യുവാവിന്റെ ശുശ്രൂഷയില്‍ ‍. പാസ്റ്റര്‍ പെനുവേല്‍ ജീന്‍സ് പാന്റ്സും ഷര്‍ട്ടും ഒക്കെ ധരിച്ചാണ് ശുശ്രൂഷ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് വീണ്ടു വിചാരമുണ്ടായി.

 

കഴിഞ്ഞ നാളുകളില്‍ താന്‍ ചെയ്തിരുന്ന ശുശ്രൂഷഷാ രീതികള്‍ തെറ്റാണെന്നു ബോദ്ധ്യമായി. അമാനുഷികമായ അപാര കഴിവുകള്‍ ഉണ്ടെന്നു പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ചു. തന്റെ തെറ്റില്‍നിന്നും മോചനം നേടാനായി നൈജീരിയായിലെ പ്രമുഖ ഉണര്‍വ്വു പ്രസംഗകനും ടിവി ഇവാഞ്ചലിസ്റ്റുമായ റവ. റ്റി ബി. ജോഷ്വയെ പെനുവേല്‍ കഴിഞ്ഞ ആഴ്ച സന്ദര്‍ശിക്കുകയുണ്ടായി.

 

താന്‍ പുതിയ ജീവിതം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നതായി റവ. റ്റി.ബി. ജോഷ്വയെ ധരിപ്പിച്ചു. പെനുവേലിന്റെ മാനസാന്തരം പൂര്‍ണ്ണമാകട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

Categories: Breaking News, Global

About Author