ജര്‍മ്മനിയില്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ റോബോട്ട് പാസ്റ്റര്‍

ജര്‍മ്മനിയില്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ റോബോട്ട് പാസ്റ്റര്‍

ജര്‍മ്മനിയില്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ റോബോട്ട് പാസ്റ്റര്‍
വിട്ടന്‍ബര്‍ഗ്: ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ സ്വന്തം മക്കളാണ്. ദൈവീക അനുഗ്രഹങ്ങള്‍ ദൈവമക്കളുടെ അവകാശമാണ്. ദൈവം തന്റെ മക്കളെ നേരിട്ടും അവന്റെ അഭിഷിക്തരില്‍ കൂടിയും അനുഗ്രഹിക്കുന്നു.

 

ദൈവജനത്തെ നയിക്കുവാനും ദൈവിക ശിക്ഷണത്തിലൂടെ അഭ്യസിപ്പിച്ച് വഴി നടത്തുവാനുമായി ദൈവം കാലാകാലങ്ങളില്‍ തന്റെ അഭിഷിക്തന്മാരെ തിരഞ്ഞെടുത്തു നിയോഗിക്കുന്നു. അവര്‍ പുരോഹിതന്മാരും, പ്രവാചകന്മാരും, ഇടയന്മാരും, വചനം പഠിപ്പിക്കുന്നവരുമൊക്കെയാണ്. അതായത് യഥാര്‍ത്ഥ മനുഷ്യര്‍ ‍.

 

ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടികപ്പെട്ട ആദാമ്യ വര്‍ഗ്ഗത്തിന്റെ വംശ പാരമ്പര്യത്തില്‍പ്പെട്ട മനുഷ്യ വര്‍ഗ്ഗം തന്നെ. എന്നാല്‍ നൂതന സാങ്കേതിക വിദ്യകള്‍ അങ്ങേയറ്റം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ തങ്ങളെ അനുഗ്രഹിക്കുവാന്‍ മനുഷ്യ കുലത്തില്‍ പിറന്നവര്‍ വേണ്ട, തങ്ങള്‍ തന്നെ നിര്‍മ്മിച്ച യന്ത്രമനുഷ്യര്‍ മതിയെന്നു തീരുമാനിച്ചാലുള്ള അവസ്ഥ ഒന്നു ഓര്‍ത്തു നോക്കിയേ! അതു തന്നെ സംഭവിച്ചിരിക്കുകയാണിപ്പോള്‍ ‍.

 
ജര്‍മ്മനിയില്‍ പ്രാദേശിക സുവിശേഷ വിഹിത സഭയിലാണ് ‘റോബോട്ട് പാസ്റ്റര്‍ ‍’ എന്ന എന്ന ‘ഇലക്ട്രോണിക് അഭിഷിക്തന്‍ ‍’ അവതരിച്ചിരിക്കുന്നത്. ജര്‍മ്മനിയിലെ വിട്ടന്‍ ബര്‍ഗ് നഗരത്തിലെ ഹെസ്സി, നസ്സാവു സ്ഥലത്തെ പ്രൊട്ടസ്റ്റന്റ് റിഫോര്‍മേഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലാണ് ‘റോബോട്ട് പാസ്റ്ററെ’ നിര്‍മ്മിച്ച് ‘ശുശ്രൂഷ നല്‍കിയത്’. “ബ്ളെസ് വി 2” എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ടു പാസ്റ്റര്‍ക്ക് 31 ബൈബിള്‍ വാക്യങ്ങള്‍ പറയുവാന്‍ സാധിക്കും. ജര്‍മ്മന്‍ ‍, ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ് തുടങ്ങി 7 ഓളം ഭാഷകളില്‍ സംസാരിക്കുവാന്‍ സാധിക്കും.

 

സ്ത്രീ, പുരുഷ ശബ്ദങ്ങളിലും സംസാരിക്കും. പ്രൊട്ടസ്റ്റന്റ് നവീകരണ സ്ഥാപകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ 500 വര്‍ഷം മുമ്പ് വിട്ടന്‍ ബര്‍ഗ്ഗില്‍ പ്രസംഗിച്ച അതേ സ്ഥലത്തുള്ള ചര്‍ച്ചിലാണ് റോബോട്ട് പാസ്റ്ററുടെ സേവനം. മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രസംഗത്തിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇവിടെ പൊതു ജനങ്ങളുടെ മുമ്പാകെ റോബോട്ട് പാസ്റ്ററുടെ പ്രദര്‍ശനവും നടത്തിയിരുന്നു.

 

തടിയും പ്ളെക്സി ഗ്ളാസ്സും മെറ്റലുമൊക്കെക്കൊണ്ടു നിര്‍മ്മിച്ച റോബോട്ട് പാസ്റ്റര്‍ക്ക് രണ്ടു കൈകളുണ്ട്. തലയില്‍ എല്‍ഇഡി സംവിധാനത്തില്‍ കണ്ണും, മൂക്കും, വായുമൊക്കെയുണ്ട്. വിശ്വാസികള്‍ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് റോബോട്ട് പാസ്റ്ററുടെ ദേഹത്ത് പിടിപ്പിച്ചിരിക്കുന്ന സ്ക്രീനില്‍ ടച്ചു ചെയ്താല്‍ റോബോട്ടു പാസ്റ്റര്‍ അനുഗ്രഹിച്ചു സംസാരിക്കും. ബൈബിള്‍ വാക്യങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കും.

 

പ്രാര്‍ത്ഥനയ്ക്കു മറുപടിയായി കൈകള്‍ ഉയര്‍ത്തി അനുഗ്രഹിക്കും. റോബോട്ട് പാസ്റ്ററെ ഒരു സ്ഥലത്ത് സ്ഥിരം സ്ഥാപിച്ചിരിക്കുകയാണ്. എടുത്തു മാറ്റുവാന്‍ സാദ്ധ്യമല്ല. ഇത്തരം റോബോട്ട് പാസ്റ്റര്‍മാര്‍ ചില ദൈവ സഭകളില്‍ സ്ഥാപിക്കുന്നത് നല്ലതായിരിക്കും.

 

 

കാരണം ഇന്നു പല പാസ്റ്റര്‍മാര്‍ക്കും വിശ്വാസികളുടെ ആവശ്യങ്ങള്‍ മാനിച്ച് അവരെ ആശ്വസിപ്പിക്കുവാനോ, അനുഗ്രഹിക്കുവാനോ സമയമില്ല. പലരും അവരവരുടെ കാര്യങ്ങള്‍ മാത്രം നോക്കി ജിവിക്കുന്നു.

Categories: Articles, Breaking News, Global

About Author