കെനിയയില്‍ പെന്തക്കോസ്തു വിശ്വാസിയായ തൊഴിലാളിയെ വെടിവെച്ചുകൊന്നു

കെനിയയില്‍ പെന്തക്കോസ്തു വിശ്വാസിയായ തൊഴിലാളിയെ വെടിവെച്ചുകൊന്നു

കെനിയയില്‍ പെന്തക്കോസ്തു വിശ്വാസിയായ തൊഴിലാളിയെ വെടിവെച്ചുകൊന്നു
നെയ്റോബി: കെനിയയില്‍ കല്ലുവെട്ടു തൊഴിലാളികളായ രണ്ടുപോരെ ഇസ്ലാമിക തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. മെയ് 12-ന് കെനിയയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ സൊമാലിയ അതിര്‍ത്തി ഗ്രാമമായ എല്‍വേകില്‍ആണ് സംഭവം.

 

കമ്പനി ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് കല്ലുവെട്ടി എടുക്കുന്ന ജോലി ചെയ്തുവന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ആഫ്രിക്കന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിലെ അംഗമായ ദലാമ ഒട്ടീനോയാണ് കൊല്ലപ്പെട്ട വിശ്വാസി. മറ്റേ വ്യക്തി അമുസ്ലീമാണ്. ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരമില്ല. ആയുധ ധാരികളായ 5 തീവ്രവാദികള്‍ വാഹനത്തിലെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു.

 

തലയ്ക്കു വെടിയേറ്റ ഇരുവരും മരിച്ചു. ‘അള്ളാഹു അക്ബര്‍ ‍’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞായിരുന്നു അക്രമികള്‍ വെടിവെച്ചതെന്നു ദൃക്സാക്ഷിയായ ഒരു വ്യക്തി പറഞ്ഞു. അല്‍ഷബാബ് എന്ന തീവ്രവാദി സംഘടനയാണ് സംഭവത്തിനു പിന്നില്‍ ‍. കെനിയയില്‍ സമ്പൂര്‍ണ്ണ മുസ്ലീം വല്‍ക്കരണ നടപടികളുടെ ഭാഗമായി മുസ്ലീങ്ങളല്ലാത്തവരെ കൊന്നൊടുക്കുന്ന രീതിയാണ് അല്‍ഷബാബ് അവലംബിച്ചിരിക്കുന്നതെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ ആരോപിച്ചു.

 

ലോകത്തിലെ ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന പ്രമുഖ 50 രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ കെനിയയ്ക്കു 18-ാം സ്ഥാനമാണ്. നിരവധി ക്രൈസ്തവരാണ് പലപ്പോഴായി തീവ്രവാദികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കെനിയയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഭീതിയോടെയാണ് ക്രൈസ്തവര്‍ കഴിയുന്നത്.

 

അക്രമികള്‍ ജിഹാദി ശ്ലോകം ചൊല്ലിയാണ് ആക്രമിക്കുന്നത്. അധികാരികള്‍ പലപ്പോഴും നിഷ്ക്രിയരാണ്. കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുവാന്‍ ശ്രമിക്കുന്നവരാണ് തീവ്രവാദി സംഘടനകള്‍ ‍. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Categories: Breaking News, Top News

About Author

Related Articles