‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു’, അപ്പീല്‍ പിന്‍വലിച്ച് കോടതി വിധി മാനിച്ച് ഇന്തോനേഷ്യന്‍ ഗവര്‍ണര്‍

‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു’, അപ്പീല്‍ പിന്‍വലിച്ച് കോടതി വിധി മാനിച്ച് ഇന്തോനേഷ്യന്‍ ഗവര്‍ണര്‍

‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു’, അപ്പീല്‍ പിന്‍വലിച്ച് കോടതി വിധി മാനിച്ച് ഇന്തോനേഷ്യന്‍ ഗവര്‍ണര്‍
ജക്കാര്‍ത്ത: പത്ര സമ്മേളനത്തില്‍ മുന്‍ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ഗവര്‍ണറുടെ ഭാര്യ കരഞ്ഞുകൊണ്ട് ഇപ്രകാരം വായിച്ചു ‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു, മേല്‍ കോടതിയില്‍ പോകാനുള്ള അപ്പീല്‍ തീരുമാനം പിന്‍വലിക്കുന്നു. കോടതി വിധിയെ മാനിക്കുന്നു,

 

അത് എന്റെ ഈ രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാകും”. ഇസ്ലാം മതത്തെ അവഹേളിച്ചു സംസാരിച്ചു എന്നാരോപിച്ച് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജക്കാര്‍ത്ത ഗവര്‍ണറുടെ കത്താണ് ഭാര്യ മാദ്ധ്യമ പ്രവര്‍ത്തകരുടെ മുമ്പാകെ കണ്ണീരോടെ വായിച്ചു കോള്‍പ്പിച്ചത്. “ഞാനും എന്റെ കുട്ടികളും കുടുംബം മുഴുവനും അദ്ദേഹത്തിന്റെ തീരുമാനത്തോടു യോജിക്കുന്നു.

 

അദ്ദേഹത്തിന്റെ പിന്നില്‍ പൂര്‍ണ്ണ പിന്തുണയോടെ നില്‍ക്കും”, കത്തു വായിച്ചശേഷം ഭാര്യ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്തോനേഷ്യയില്‍ നടന്ന ഇലക്ഷന്‍ പ്രചാരണത്തിനിടയിലാണ് ജക്കാര്‍ത്ത ഗവര്‍ണറായ ബാസുകി തിജാഹജ പൂര്‍ണമയ്ക്കെതിരെ പോലീസ് കേസെടുത്തത്. മുസ്ളീങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായി നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രസംഗത്തില്‍ ഇസ്ളാമിനെ അവഹേളിച്ചു എന്നാരോപിച്ച് കേസെടുക്കുകയായിരുന്നു.

 

ഇതിന്റെ വിധി മെയ്മാസം ഒടുവില്‍ കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചുകൊണ്ടായിരുന്നു നടപ്പാക്കിയത്. വിധിയ്ക്കെതിരെ ബാസുകി കോടതിയില്‍ അപ്പീല്‍ പോകുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് തന്റെ തീരുമാനം മാറ്റുകയായിരുന്നു.

 

ജയിലില്‍ കിടന്നുകൊണ്ടെഴുതിയ കത്താണ് ഭാര്യ മാദ്ധ്യമ പ്രവര്‍ത്തകരെ വായിച്ചു കേള്‍പ്പിച്ചത്. ഒരു സാധാരണക്കാരനായി സൌമ്യമനസ്സോടെ ഇടപെടുന്ന അളായിരുന്നു അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ബാസുകി. ചൈനീസ് പൌരത്വമുള്ള ബാസുകി കറകളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു.

Categories: Breaking News, Top News

About Author