മദ്ധ്യപ്രദേശില്‍ 50 ക്രിസ്ത്യന്‍ കുട്ടികളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്ധ്യപ്രദേശില്‍ 50 ക്രിസ്ത്യന്‍ കുട്ടികളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്ധ്യപ്രദേശില്‍ 50 ക്രിസ്ത്യന്‍ കുട്ടികളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു
റത്ത്ലം: മദ്ധ്യപ്രദേശില്‍ ട്രെയിന്‍ യാത്ര ചെയ്തിരുന്ന 50 ക്രിസ്ത്യന്‍ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 21-ന് മദ്ധ്യപ്രദേശിലെ റത്ത്ലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്.

 

12 വയസില്‍ താഴെയുള്ള കുട്ടികളായിരുന്നു എല്ലാവരും. ഇവരെ ഗുജറാത്തിലെ മേഗ് നഗറില്‍ നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ ഒരു ക്രിസ്ത്യന്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനായി കൊണ്ടുപോവുകയായിരുന്നു.

 

കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിക്കാനായി കൊണ്ടുപോകുന്നു എന്ന വ്യാജ പരാതിയിന്മേല്‍ റെയില്‍വേ പേലീസ് ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നടത്തിയ പരിശോധനയെത്തുടര്‍ന്ന് കുട്ടികളെ ട്രെയിനില്‍നിന്നും നിര്‍ബന്ധിച്ച് പുറത്തിറക്കുകയായിരുന്നു.

 

‘വേരിഫിക്കേഷന്‍ ‍’ എന്ന പേരിലായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് റത്ത്ലം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ കുട്ടികളെ വൈകിട്ട് 7 മുതല്‍ അര്‍ദ്ധരാത്രി വരെ കസ്റ്റഡിയില്‍ വെയ്ക്കുകയുണ്ടായി. പിന്നീട് ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ ചില്‍ഡ്രന്‍സ് കെയര്‍ സെന്ററിനു കൈമാറി.

 

കുട്ടികള്‍ മതപരിവര്‍ത്തനത്തിനിരയായതായി യാതൊരു തെളിവുകളുമില്ലെന്ന് പോലീസ് പറഞ്ഞു. നന്നായി വസ്ത്രം ധരിച്ച എല്ലാവരുടെയും പക്കല്‍ ബാഗും മറ്റു ഡ്രസ്സുകളുമുണ്ടായിരുന്നു.

Categories: Breaking News, India

About Author