ഫിലപ്പീന്‍സില്‍ 9 ക്രൈസ്തവരെ കൈകള്‍ കെട്ടിയശേഷം വെടിവെച്ചുകൊന്നു

ഫിലപ്പീന്‍സില്‍ 9 ക്രൈസ്തവരെ കൈകള്‍ കെട്ടിയശേഷം വെടിവെച്ചുകൊന്നു

ഫിലപ്പീന്‍സില്‍ 9 ക്രൈസ്തവരെ കൈകള്‍ കെട്ടിയശേഷം വെടിവെച്ചുകൊന്നു
മരാവി സിറ്റി: ഫിലിപ്പീന്‍സില്‍ 9 ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൈകള്‍ കൂട്ടിക്കെട്ടിയശേഷം വെടിവെച്ചുകൊന്നു.

 

കഴിഞ്ഞ ബുധനാഴ്ച ഫിലിപ്പീന്‍സിലെ പ്രമുഖ നഗരമായ മരാവി സിറ്റിയിലെ ചെക്ക് പോസ്റ്റിനു സമീപം റോഡുവക്കില്‍ കൊല്ലപ്പെട്ടവരുടെ ജഡങ്ങള്‍ കാണപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഐ.എസ്. ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പാണെന്ന് പോലീസ് വെളിപ്പെടുത്തി.

 

നഗരത്തിനു ചുറ്റുവട്ടമുള്ള ഗ്രാമങ്ങളിലും ഐ.എസ്. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ ഫിലിപ്പീന്‍സ് സൈന്യവും ഐ.എസ്. തീവ്രവാദികളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടാറുണ്ട്. ജഡങ്ങള്‍ കിടന്നത് കാടുപിടിച്ച സ്ഥലത്തായിരുന്നു.

 

ഗ്രാമവാസികള്‍ ജഡത്തിനടുത്തേക്കു പോകുവാന്‍ ഭയപ്പെട്ടിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കൊല്ലപ്പെട്ടവര്‍ ക്രൈസ്തവരാണെന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞു.

 

ഈ പ്രദേശം തീവ്രവാദികളുടെ കേന്ദ്രമാക്കുവാനുള്ള ശ്രമത്തെ സൈന്യം പ്രതിരോധിച്ചതിനെത്തുടര്‍ന്നു നിരപരാധികളായ ക്രൈസ്തവരോട് പകവീട്ടുകയാണെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. കോല്ലപ്പെട്ടവരുടെ മുഖം വികൃതമായി നിലയിലാണ്.

Categories: Breaking News, Top News

About Author

Related Articles