ഈജിപ്റ്റിലെ കല്ലറ തുറന്നപ്പോള്‍ ഞെട്ടി; 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍

ഈജിപ്റ്റിലെ കല്ലറ തുറന്നപ്പോള്‍ ഞെട്ടി; 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍

ഈജിപ്റ്റിലെ കല്ലറ തുറന്നപ്പോള്‍ ഞെട്ടി; 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍
കെയ്റോ: ഈജിപ്റ്റിലെ ഒരു പുരാതന ശവക്കല്ലറ ഗവേഷകര്‍ മണ്ണുനീക്കി തുറന്നപ്പോള്‍ ഞെട്ടി, 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍ ‍.

 

പശ്ചിമ മരുഭൂമിയോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടൂണ അല്‍ ഗാബേലിലാണ് പുരാവസ്തു ഗവേഷകര്‍ പുരാതന മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തിയത്. ടുണ അല്‍ ഗാബേലില്‍നിന്നും ആദ്യമായാണ് മമ്മികള്‍ കണ്ടെടുക്കുന്നത്.

 

കെയ്റോയില്‍നിന്നും 135 മൈല്‍ അകലെയുള്ള ഗ്രാമമാണ് ടുണ അല്‍ ഗാബേല്‍ ‍. പുരോഹിതരോ സമൂഹത്തില്‍ ഉന്നത ബഹുമാനം അര്‍ഹിക്കുന്നവരോ ആയിരിക്കാം അന്ന് അടക്കം ചെയ്യപ്പെട്ടിരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം.

 

ഈ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്നത് നൈല്‍ നദീതീരത്തെ നഗരമായ മിന്യയിലാണ്. ചിത്രപണികള്‍ ചെയ്ത മൂടികളില്‍ അടച്ച ആറു മമ്മികളും കളിമണ്ണില്‍ തീര്‍ത്ത രണ്ടു ശവപ്പെട്ടികളും പൌരാണിക പ്രാദേശിക ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള രണ്ട് ലിഖിതങ്ങളും പുരാവസ്തു ഗവേഷകര്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.

 

പൌരാണിക ഈജിപ്ഷ്യന്‍ കാലത്തെയും ഗ്രീക്കോ-റോമന്‍ കാലഘട്ടത്തിലെയും മമ്മികളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലല്‍ അല്‍ അനാനി പറഞ്ഞു.

Categories: Breaking News, Middle East

About Author