യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു അഫ്ഗാനി യുവതിയെ മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു അഫ്ഗാനി യുവതിയെ മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു അഫ്ഗാനി യുവതിയെ മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു
ബാവറിയ: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് കുടുംബ ജീവിതം നയിച്ചുവന്ന അഭയാര്‍ത്ഥി യുവതിയെ മതവൈരം പൂണ്ട മുസ്ളീം യുവാവ് കുത്തിക്കൊന്നു.

അഫ്ഗാനിസ്ഥാനില്‍നിന്നും കുടുംബമായി ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ജുഹോന്‍ ഫരിമ (38) യാണ് മക്കളുടെ കണ്‍മുന്നില്‍ കത്തിക്കിരയായത്.  ജര്‍മ്മനിയിലെ ബാവറിയ നഗരത്തിലെ പ്രീന്‍ ആംചീംസീയില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമാണ് കുത്തേറ്റത്.

ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പീന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ജഫ്രിദി (29) ആണ് കുത്തിവീഴ്ത്തിയത്.

ഫരീമ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതില്‍ അരിശംപൂണ്ട ജഫ്രിദി ഫരീമയുടെ ചെറിയ പ്രായമുള്ള മക്കളുടെ കണ്‍മുന്നില്‍വച്ച് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Categories: Breaking News, Top News

About Author