തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി

തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി

തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി
ചിദംബരം: തമിഴ്നാട്ടില്‍ വീടിനോടു ചേര്‍ന്നുള്ള സഭാ ആരാധനാലയം സുവിശേഷ വിരോധികള്‍ അഗ്നിക്കിരയാക്കി.

 

കൂടല്ലൂര്‍ ജില്ലയില്‍ അട്ടിപ്പാട്ടു ഗ്രാമത്തില്‍ പാസ്റ്റര്‍ ജോണ്‍ മുള്ളറുടെ വീട്ടിലെ സഭാ ആരാധനാലയമാണ് തീവെച്ചു നശിപ്പിച്ചത്. പാസ്റ്റര്‍ ജോണ്‍ മുള്ളറും ഭാര്യയും സഭയില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വി.ബി.എസ്. പരിപാടിയുടെ നോട്ടീസും സുവിശേഷ ലഘുലേഖകളും സമീപ വീടുകളില്‍ വിതരണം ചെയ്തു മടങ്ങി വന്നപ്പോഴാണ് തന്റെ വീടിനോടു ചേര്‍ന്നു നിര്‍മ്മിച്ച സഭാ ആരാധനാ ഹാള്‍ കത്തിനശിച്ച നിലയില്‍ കണ്ടത്.

 

ഷീറ്റുകളും, തടികൊണ്ടും നിര്‍മ്മിച്ച ഷെഡ്ഡായതിനാല്‍ വേഗത്തിലാണ് തീ പടര്‍ന്നത്. ആരാധനാ ഹാളിലെ പായ്കളും കസേരകളും മറ്റും കത്തി നശിച്ചു. വളരെ പാവപ്പെട്ട ജീവിത നിലവാരത്തില്‍ വളര്‍ന്നു വന്ന പാസ്റ്റര്‍ ജോണ്‍ മുള്ളര്‍ വളരെ കഷ്ടപ്പെട്ടാണ് ഷെഡ്ഡാണെങ്കില്‍പ്പോലും ഒരു ആരാധനാലയം നിര്‍മ്മിച്ചത്. തന്റെ പ്രയത്നഫലമായി കുറച്ച് ആത്മാക്കളെ നേടാനുമായി.

 

ഇവിടെ അനുഗ്രഹിക്കപ്പെട്ട സഭാ ആരാധന നടന്നു വരികയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയുമാണ്. 5 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ 4 വര്‍ഷമായി ഇവിടെ കര്‍ത്തൃവേല ചെയ്തുവരുന്നു. പാസ്റ്ററേയും കുടുംബത്തേയും സഭയേയും ഓര്‍ത്തു ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Categories: Breaking News, India

About Author