ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് വംശഹത്യ: മൈക്ക് പെന്‍സ്

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് വംശഹത്യ: മൈക്ക് പെന്‍സ്

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് വംശഹത്യ: മൈക്ക് പെന്‍സ്
വാഷിംഗടണ്‍ ‍: ക്രൈസ്തവര്‍ക്കെതിരെ ഐ.എസ്. നടത്തുന്ന ക്രൂര പീഢനങ്ങള്‍ വംശഹത്യയാണെന്നു യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.

 

ക്രൈസ്തവ പീഢനങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 11-ന് വാഷിംഗ്ടണില്‍ ബില്ലീഗ്രഹാം ഇവാഞ്ചലിക് അസ്സോസിയേഷന്‍ സംഘടിപ്പിച്ച ലോക ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു പെന്‍സ്.

 

ലോകത്ത് ക്രിസ്ത്യാനികള്‍ സഹിക്കുന്നതിനേക്കാള്‍ എതിര്‍പ്പോ, വദ്വേഷമോ മറ്റു വിശ്വാസികള്‍ നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ സുവിശേഷത്തോടുള്ള വിദ്വേഷത്തിന്റെ പേരിലുള്ള ക്രൂര പീഢനമായിട്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കാണുന്നത്.

 

അതിക്രമങ്ങള്‍ക്കു പിന്നില്‍ ഐ.എസ്. തീവ്രവാദികളാണെന്ന് ട്രംപിനറിയാമെന്നും പെന്‍സ് വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസത്തിനായി നിലകൊള്ളുന്നവര്‍ക്കെതിരെ ഐ.എസ്. നടത്തുന്നത് വംശഹത്യയ്ക്ക് തുല്യമായ കുറ്റകൃത്യമാണ്.

 

ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ അമേരിക്ക ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങളുടെ മതസ്വാതന്ത്യ്രത്തിനും വിശ്വാസത്തിനും തുടര്‍ന്നും നിലകൊള്ളുമെന്നു പെന്‍സ് പറഞ്ഞു. 130 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

ബി.ജി.ഇ.എ. പ്രസിഡന്റ് റവ. ഫ്രാങ്കളിന്‍ ഗ്രഹാം നേതൃത്വം നല്‍കി.

Categories: Breaking News, Europe

About Author