പെന്തക്കോസ്തു പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിള്‍ കത്തിച്ചു, കാരണം അറിയണോ?

പെന്തക്കോസ്തു പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിള്‍ കത്തിച്ചു, കാരണം അറിയണോ?

പെന്തക്കോസ്തു പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിള്‍ കത്തിച്ചു, കാരണം അറിയണോ?
കംപാല: ഉഗാണ്ടയിലെ ഒരു പ്രമുഖ പെന്തക്കോസ്തു സഭയുടെ പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിളുകള്‍ കൂട്ടിയിട്ടു തീവെച്ചു നശിപ്പിച്ചു.

 

കാരണം ഇതാണ്, വ്യാജവും പൈശാചികവുമായ പദങ്ങള്‍ ഉപയോഗിച്ചു എന്നു പറഞ്ഞായിരുന്നു പാസ്റ്റര്‍ ബൈബിളുകള്‍ കത്തിച്ചത്. കംപാലയിലെ ഹൌസ് ഓഫ് പ്രെയര്‍ മിനിസ്ട്രീസ് എന്ന സഭയുടെ പാസ്റ്ററായ അലോഷ്യസ് ബുഗിങ്ങോയാണ് ബൈബിളുകള്‍ കത്തിച്ചത്.

 

ഗുഡ് ന്യൂസ് ബൈബിളിലും, കിംഗ്സ് ജെയിംസ് വെര്‍ഷന്‍ ബൈബിളിലും ‘പരിശുദ്ധാത്മാവിനു’ (ഹോളി സ്പിരിറ്റ്) പകരമായി ‘ഹോളി ഗോസ്റ്റ്’ (ഹോളി ഗോസ്റ്റ്) എന്ന പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാരോപിച്ചായിരുന്നു ഗുഡ് ന്യൂസ് ബൈബിളിന്റെയും കിംഗ്സ് ജെയിംസ് വെര്‍ഷന്റെയും ബൈബിളുകള്‍ കൂട്ടമായി കത്തിച്ചത്.

 

പാസ്റ്റര്‍ അലോഷ്യസ് തന്റെ 6,000 അംഗങ്ങളുള്ള മെഗാ ചര്‍ച്ചില്‍നിന്നും വിശ്വാസികളുടെ സഹായത്തോടെ ശേഖരിച്ച ബൈബിളുകളാണ് പരസ്യമായി കത്തിച്ചത്. ഗുഡ്ന്യൂസ് ബൈബിള്‍ അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ബൈബിള്‍ പരിഭാഷയാണ്.

 

തനിക്ക് ‘പിശാചിന്റെ ആരാധകനായിരിപ്പാന്‍ ‍’ കഴിയില്ലെന്നാണ് അലോഷ്യസിന്റെ വാദം. ബൈബിള്‍ കത്തിച്ചതില്‍ ഉഗാണ്ട ബൈബിള്‍ സൊസൈറ്റിയും മറ്റു പെന്തക്കോസ്തു -ക്രൈസ്തവ സഭകളും എതിര്‍പ്പു പ്രകടിപ്പിച്ചു.

About Author