ക്രിസ്തു വിശ്വാസം: വടക്കന്‍ കൊറിയന്‍ ക്രിസ്ത്യന്‍ അനാഥശാലകള്‍ പൂട്ടിച്ചു

ക്രിസ്തു വിശ്വാസം: വടക്കന്‍ കൊറിയന്‍ ക്രിസ്ത്യന്‍ അനാഥശാലകള്‍ പൂട്ടിച്ചു

ക്രിസ്തു വിശ്വാസം: വടക്കന്‍ കൊറിയന്‍ ക്രിസ്ത്യന്‍ അനാഥശാലകള്‍ പൂട്ടിച്ചു
വാഷിംഗ്ടണ്‍ ‍: ചൈനയില്‍ ക്രൈസ്തവരുടെ നിയന്ത്രണത്തില്‍ നടത്തി വരുന്ന നിരവധി അനാഥശാലകള്‍ അധികാരികളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ആക്രമിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്.

 

ഇവയൊക്കെ ക്രൈസ്തവ വിശ്വാസം മൂലം വടക്കന്‍ കൊറിയയില്‍നിന്നും നേരിട്ട പീഢനങ്ങളെ അതിജീവിച്ച് ചൈനയില്‍ വന്ന് താമസിക്കുന്ന അഭയാര്‍ത്ഥികളുടെ മക്കളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ്. ഇത്തരത്തില്‍ 17 ആനാഥശാലകള്‍ക്കാണ് ചൈനീസ് ഭരണകൂടത്തിന്റെ പീഢനങ്ങള്‍ നേരിടേണ്ടി വരുന്നത്.

 

സ്ഥപനത്തിന്റെ നടത്തിപ്പുകാരെ അക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും അനാഥശാലകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. അനാഥശാലകളില്‍ ക്രൈസ്തവ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് അതിക്രമങ്ങള്‍ നടത്തുന്നത്.

 

17 വടക്കന്‍ കൊറിയന്‍ അനാഥശാലകളേയും ഒരു കുടക്കീഴില്‍ നിയന്ത്രിക്കുന്ന സംവിധാനമാണുള്ളത്. അനാഥകുട്ടികളെ വടക്കന്‍ കൊറിയയിലേക്കു തിരിച്ചയയ്ക്കാനും അധികാരികള്‍ നിര്‍ബന്ധിക്കുന്നു.

 

അനാഥശാല നടത്തിപ്പുകാരെ രാഷ്ട്രീയ തടവുകാരായി മുദ്രകുത്തി ജയിലിലേക്ക് അയയ്ക്കുന്നു. വടക്കന്‍ കൊറിയയില്‍ നടക്കുന്ന ഏകാധിപത്യ ഭരണകൂടത്തില്‍ മനംനൊന്താണ് ക്രൈസ്തവര്‍ ചൈനയില്‍ അഭയം തേടിയത്. എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ഇവിടെയും പീഢനങ്ങളെ നേരിടേണ്ടിവരുന്ന അവസ്ഥയിലാണ് ക്രൈസ്തവര്‍ ‍.

Categories: Breaking News, Global

About Author