ശ്രീലങ്കയില്‍ ബുദ്ധ സന്യാസികള്‍ പാസ്റ്റര്‍മാരെ ആക്രമിക്കുന്നു, ചര്‍ച്ചുകള്‍ തകര്‍ക്കുന്നു; പോലീസ് നിഷ്ക്രിയം

ശ്രീലങ്കയില്‍ ബുദ്ധ സന്യാസികള്‍ പാസ്റ്റര്‍മാരെ ആക്രമിക്കുന്നു, ചര്‍ച്ചുകള്‍ തകര്‍ക്കുന്നു; പോലീസ് നിഷ്ക്രിയം

ശ്രീലങ്കയില്‍ ബുദ്ധ സന്യാസികള്‍ പാസ്റ്റര്‍മാരെ ആക്രമിക്കുന്നു, ചര്‍ച്ചുകള്‍ തകര്‍ക്കുന്നു; പോലീസ് നിഷ്ക്രിയം
ഇന്‍ഗിരിയ: ശ്രീലങ്കയില്‍ ക്രൈസ്തവ സഭകള്‍ക്ക് പീഢനം സാധാരണക്കാരില്‍നിന്നല്ല മറിച്ച് ബുദ്ധ സന്യാസിമാരില്‍നിന്നാണ്.

 

കുറെ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ്യമാണിത്. ബുദ്ധമത സന്യാസികള്‍ കൂട്ടമായെത്തി ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും പാസ്റ്റര്‍മാരെയും സുവിശേഷകരെയും ആക്രമിക്കുന്നതു വര്‍ദ്ധിച്ചു വരികയുമാണ്.

 

അധികാരികളും പോലീസും അക്രമികള്‍ക്കു തുണ നില്‍ക്കുന്ന കാഴ്ചകളാണ് പലപ്പോഴും കണ്ടു വരുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസം 26-ന് പടിഞ്ഞാറന്‍ ശ്രീലങ്കയിലെ ഇന്‍ഗിരിയയില്‍ കിംങ്സ് റിവൈവല്‍ ചര്‍ച്ചിന്റെ പാസ്റ്ററേയും 3 സഭാ വിശ്വാസികളേയും ഒരു സംഘം ബുദ്ധ സന്യാസികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച ആരാധനയ്ക്കുശേഷം ഒരു വാനില്‍ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

 

ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു. പിറ്റേദിവസം പാസ്റ്ററും വിശ്വാസികളും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ പോലീസ് ഇവരെ പരാതിയില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമം നടത്തി.

 

പിന്നീടും ബുദ്ധ സന്യാസിമാര്‍ പാസ്റ്ററേയും വിശ്വാസികളേയും ഭീഷണിപ്പെടുത്തുകയാണ്. പാസ്റ്റര്‍ 17 വര്‍ഷമായി സഭാ പരിപാലനത്തിലാണ്. നിരവധി തവണ ഭീഷണികളെ അതിജീവിച്ചിട്ടുണ്ട്.

 

ശ്രീലങ്കയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പെന്തക്കോസ്ത്, ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കല്‍ സഭകളുടെ പാസ്റ്റര്‍മാരും, പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ സഭകളിലെ പുരോഹിതന്മാരും പലയിടങ്ങളിലായി സമാനമായ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

Categories: Breaking News, Top News

About Author