ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ചര്‍ച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം സന്ദര്‍ശിച്ചു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ചര്‍ച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം സന്ദര്‍ശിച്ചു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ചര്‍ച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം സന്ദര്‍ശിച്ചു
ഖറാഖോഷ്: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികള്‍ തകര്‍ത്ത ചര്‍ച്ച് ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രാഹാം സന്ദര്‍ശിച്ചു.

 

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഇറാക്കിലെ ഖറാഖോഷ് നഗരത്തിലെ ഒരു ചര്‍ച്ച് ഹാളിലാണ് ഫ്രാങ്ക്ളിനും തന്റെ സുവിശേഷ മിനിസ്ട്രിയായ സമാരിറ്റന്‍ പഴ്സിന്റെ പാസ്റ്റര്‍മാരും സന്ദര്‍ശനം നടത്തിയത്. ഇവിടെ ഐ.എസ്. നേരത്തെ സഭാ ഹാള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

 

ചര്‍ച്ച് ഹാളില്‍ അഗ്നിക്കിരയാക്കപ്പെട്ട ബൈബിളിന്റെ ചില ഭാഗങ്ങളും ഫ്രാങ്ക്ളിന്‍ കണ്ടു പരിശോധിച്ചപ്പോള്‍ യേശു തോമസിനോടു പറഞ്ഞ വാചകം “നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക, നിന്റെ കൈനീട്ടി എന്റെ വിലാപ്പുറത്തിടുക, അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു” (യോഹ.20:27) എന്ന പേജാണ് കിട്ടിയത്.

 

ഈ വാക്യം ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ദൈവം നമ്മോടു സംസാരിക്കുന്ന അതേ വാക്യം തന്നെയാണെന്ന് കൂടിനിന്ന സഹപ്രവര്‍ത്തകരോടും വിശ്വാസികളോടുമായി ഫ്രാങ്ക്ളിന്‍ ഓര്‍പ്പിച്ചു. നേരത്തെ ഖറാഖോഷില്‍ ഏകദേശം 50,000ത്തോളം ക്രൈസ്തവരുണ്ടായിരുന്നു. 2014-ല്‍ ഐ.എസ്. തീവ്രവാദികളുടെ നിയന്ത്രണത്തിലായപ്പോള്‍ ക്രൈസ്തവര്‍ നാടുവിടാന്‍ നിര്‍ബന്ധിതരായി.

 

പിന്നീട് ക്രൈസ്തവര്‍ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ എല്ലാം സഹിച്ചു കഴിയുന്ന 7 കുടുംബങ്ങള്‍ മാത്രമാണുള്ളത്.

 

ക്രൈസ്തവര്‍ സ്വന്തം നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണ്. ഫ്രാങ്ക്ളിന്‍ ഗ്രഹാം ഭവനരഹിതരായവര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തു. ഭൂരിപക്ഷവും അഭയ കേന്ദ്രങ്ങളിലാണ് കഴിയുന്നത്.

Categories: Breaking News, Middle East

About Author

Related Articles