ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു
ലണ്ടന്‍ ‍: ക്രൈസ്തവ ഭൂരിപക്ഷമുള്ള ബ്രിട്ടനില്‍നിന്നുമാണ് ക്രൈസ്തവര്‍ക്കുതന്നെ നാണക്കേടുണ്ടാക്കുന്ന വാര്‍ത്ത വന്നത്.

 

16 വര്‍ഷംകൊണ്ട് ലണ്ടനില്‍ സംഭവിച്ച ഒരു ദുര്യോഗമാണ് ഈ വാര്‍ത്തക്കടിസ്ഥാനം. 2001 മുതല്‍ ലണ്ടനിലും പരിസര പ്രദേശങ്ങളിലുമായി വിവിധ ക്രൈസ്തവ സഭകളുടെ 500 ആരാധനാലയങ്ങളാണ് വിവിധ കാരണങ്ങളാല്‍ പൂട്ടിയിടേണ്ടി വന്നത്.

 

ഭൂരിപക്ഷം ചര്‍ച്ചുകളിലും വിശ്വാസികള്‍ കടന്നു വരുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം. പാരമ്പര്യ വിശ്വാസികളില്‍ നല്ലൊരു വിഭാഗം പേരും സ്വന്തം വീടുകളില്‍ത്തന്നെ ആരാധന നടത്തുകയോ ആത്മീക കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയോ ചെയ്യുന്നു.

 

ആര്‍ക്കും പള്ളികളില്‍ പോകുവാന്‍ സമയമില്ലത്രെ. എന്നാല്‍ ഈ സമയംകൊണ്ട് ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ മുസ്ളീങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. 423 മോസ്ക്കുകളാണ് നിര്‍മ്മിക്കപ്പെട്ടത്.

 

10 ലക്ഷത്തോളം ജനസംഖ്യ വരും ഇപ്പോള്‍ മുസ്ളീം ജനവിഭാഗത്തിന്. ദി ഗേറ്റ് സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലണ്ടനില്‍ ഇപ്പോള്‍ ഇസ്ളാമിക ശരിഅത്ത് കോടതികള്‍വരെ ശക്തി പ്രാപിച്ചു വരുന്നു.

Categories: Breaking News, Europe, Global

About Author