ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു
വാഷിംങ്ടണ്‍ ‍: അമേരിക്കയില്‍ വിശുദ്ധ വേദപുസ്തകത്തിലെ മൂല്യങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് 20,000 ക്രൈസ്തവര്‍ യു.എസ്. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു.

 

പ്രധാനമായി 4 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അതിനെ കേന്ദ്രീകരിച്ച് രാജ്യം മുന്നോട്ടു പോകുവാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം.

 

1. യു.എസില്‍ മതസ്വാതന്ത്യ്രം നിലനിര്‍ത്തുക.

2. മനുഷ്യരില്‍ ജീവിത വിശുദ്ധി പരിപാലിക്കാനുള്ള നടപടികള്‍ ഉണ്ടാക്കുക.

3. കുടുംബത്തിലും വിവാഹ ജീവിതത്തിലും കൂടുതല്‍ സംരക്ഷണം നല്‍കുക.

4. സമൂഹത്തിലെ എല്ലാവരോടും അനുകമ്പ വളര്‍ത്തിയെടുക്കുക.

 

എന്നിവയാണ് പ്രധാനപ്പെട്ട നാലു കാര്യങ്ങള്‍ ‍. ഈ കത്ത് രാജ്യത്തിന്റെ എല്ലാ ജനവിഭാഗത്തിന്റെയും പൊതു ആവശ്യമാണെന്ന് കത്തുകളയച്ച ക്രൈസ്തവ പൊതുവേദിയായ ‘മൈ ഫെയ്ത്ത് വോട്ട്സ്’ എന്ന സംഘടനയുടെ നേതാക്കളായ റവ. സാമുവേല്‍ റോഡ്റിഗ്വസ്, ഡോ. അല്‍മേഡ കിംങ്, ജെ.ഡി. ഗ്രിയര്‍ എന്നിവര്‍ പറഞ്ഞു.

കത്തുകള്‍ എല്ലാവരും ഒപ്പിട്ട ശേഷമാണ് അയച്ചത്. ഇത് യു.എസ്. കോണ്‍ഗ്രസ്സിലെ എല്ലാ അംഗങ്ങള്‍ക്കും അയച്ചതായി നേതാക്കള്‍ പറഞ്ഞു.

Categories: Breaking News, Global, USA

About Author