ഈജിപ്റ്റില്‍ രണ്ടു പള്ളികളില്‍ ബോംബു സ്ഫോടനം, 45 പേര്‍ മരിച്ചു

ഈജിപ്റ്റില്‍ രണ്ടു പള്ളികളില്‍ ബോംബു സ്ഫോടനം, 45 പേര്‍ മരിച്ചു

ഈജിപ്റ്റില്‍ രണ്ടു പള്ളികളില്‍ ബോംബു സ്ഫോടനം, 45 പേര്‍ മരിച്ചു
കെയ്റോ: ഈജിപ്റ്റില്‍ ഞായറാഴ്ച രണ്ടു പള്ളികളില്‍ തീവ്രവാദികള്‍ നടത്തിയ ബോംബു സ്ഫോടനങ്ങളില്‍ 45 പേര്‍ മരിച്ചു. 119 പേര്‍ക്ക് പരിക്കേറ്റു.

 

രാവിലെ ആരാധനാ സമയത്ത് ടാന്റയിലെ സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിലാണ് ആദ്യ സ്ഫോടനം നടന്നത്. 27 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മിനിറ്റുകള്‍ക്കുശേഷം അലക്സാണ്ട്രിയായിലെ സെന്റ് മാര്‍ക്ക് കത്തീഡ്രലിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ആരാധന കഴിഞ്ഞ് വിശ്വാസികള്‍ പുറത്തേക്കിറങ്ങുന്ന സമയത്തായിരുന്നു സ്ഫോടനം.

 

മനുഷ്യ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. ഈ ചര്‍ച്ചിലെ ആരാധനയ്ക്കു മിനിറ്റുകള്‍ക്കു മുമ്പ് നേതൃത്വം നല്‍കിയത് പോപ് താവാദ്രോസ് ആയിരുന്നു. അദ്ദേഹം മടങ്ങിയശേഷമായിരുന്നു സ്ഫോടനം. രണ്ടു സ്ഫോടനങ്ങളും നടത്തിയത് ഐഎസ് ഭീകരരാണെന്നാണ് റിപ്പോര്‍ട്ട്.

 

രണ്ടു പള്ളികളും കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചുകളാണ്. നൈല്‍ നദീതീരത്തുള്ള ടാന്റയിലെ സെന്റ് ജോര്‍ജ്ജ് പള്ളി തലസ്ഥാന നഗരമായ കെയ്റോയില്‍നിന്നും 120 കിലോമീറ്റര്‍ അകലെയാണ്. അലക്സാണ്ട്രിയ സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ നടന്ന സ്ഫോടനത്തില്‍ 18 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു.

Categories: Breaking News, Middle East

About Author