പപ്പായ ക്യാന്‍സര്‍ ‍, ഹൃദ്രോഗങ്ങള്‍ ‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു

പപ്പായ ക്യാന്‍സര്‍ ‍, ഹൃദ്രോഗങ്ങള്‍ ‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു

പപ്പായ ക്യാന്‍സര്‍ ‍, ഹൃദ്രോഗങ്ങള്‍ ‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു
നമ്മുടെ വീട്ടു പരിസരത്ത് അറിഞ്ഞോ, അറിയാതെയോ പെട്ടന്ന് വളര്‍ന്നു വലുതായി കായ്ഫലം നല്‍കുന്ന ഒരു സസ്യമാണ് പപ്പായ ചെടി. ഇതില്‍ വളരെ മനോഹരമായി കായ്ചു നില്‍ക്കുന്ന പപ്പായ ഏവര്‍ക്കും പ്രീയപ്പെട്ട ഭക്ഷണമാണ്.

 

രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്താത്ത ശുദ്ധമായ പച്ചക്കറി ഇനമാണ് പപ്പായ. വിറ്റാമിനുകള്‍ ‍, ധാതുക്കള്‍ ‍, ആന്റി ഓക്സിഡന്റുകള്‍ ‍, നാരുകള്‍ എന്നിവയൊക്കെ പപ്പായയില്‍ ധാരാളമായടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എയും, സിയും ധാരാളം. പഴുത്ത പപ്പായയ്ക്കു കൂടുതല്‍ ഗുണമുണ്ട്. ധാരാളം ജലാംശം അടങ്ങിയ ഫലം. പപ്പായയില്‍നിന്നും നിരവധി മരുന്നുകളും നിര്‍മ്മിക്കുന്നുണ്ട്. ക്യാന്‍സര്‍ തടയുന്നതിനു പപ്പായ ഗുണകരമാണ്.

 

പപ്പായയിലെ നാരുകള്‍ കുടലിലെ ക്യാന്‍സര്‍ തടയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ അതിലടങ്ങിയിരിക്കുന്ന ഫോളേറ്റുകള്‍ ‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ ‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം വര്‍ദ്ധിപ്പിക്കുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദമാണ്.

 
പപ്പായ ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലില്‍ അണുബാധ ഉണ്ടാകുന്നതു തടയുന്നു. പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മുഖത്തിന്റെ തിളക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഫെയ്സ് പായ്ക്കുകളില്‍ പപ്പായയിലെ രാസഘടകങ്ങള്‍ ഉണ്ട്. മുഖം മിനുങ്ങാന്‍ ഫേയ്സ് പായ്ക്ക് ഉപയോഗിക്കേണ്ടതില്ല, പകരം പപ്പായ പഴമോ വിഭവങ്ങളോ കഴിച്ചാല്‍ മതിയാകും.

 

ഇതിലെ ആന്റീ ഓക്സിഡന്റുകള്‍ യുവത്വം നിലനിര്‍ത്താന്‍ വളരെ സഹായിക്കുന്നു. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു പപ്പായ തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരുതരം എല്ലു രോഗം) എന്നിവ മൂലം ഉണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നു. കൈയ്യിലോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ മുറിവു പറ്റിയാല്‍ പപ്പായയുടെ കറ പുരട്ടിയാല്‍ വളരെ വേഗം മുറിവുണങ്ങും.

 

ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമമാണ്. രക്തധമനികള്‍ക്കുള്ളില്‍ കൊഴുപ്പ് അടിയുന്നതിനെത്തുടര്‍ന്ന് രക്തം സഞ്ചാരം കുറയുന്ന അവസ്ഥ, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവ തടയുന്നതിന് പപ്പായയ്ക്കു വലിയ കഴിവുണ്ട്. കൂടാതെ മുടിയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാനും താരന്‍ ശമിപ്പിക്കാനും പപ്പായ സഹായിക്കുന്നു. കൂടാതെ സ്ത്രീകളെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പപ്പായ ഒരു ഉത്തമ ഔഷധമാണ്. ഇനി പപ്പായ കഴിക്കുന്നത് ഒരു ശീലമാക്കു.

Categories: Breaking News, Health

About Author