വടക്കന്‍ ഇറാക്കില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

വടക്കന്‍ ഇറാക്കില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

വടക്കന്‍ ഇറാക്കില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
ബാഗ്ദാദ്: വടക്കന്‍ ഇറാക്കില്‍ ഐ.എസ്. സ്വാധീന മേഖലയില്‍ നിരവധി മുസ്ളീങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു.

 

ഐ.എസ്.-ഇറാക്കി സേന പോരാട്ടത്തെത്തുടര്‍ന്നു സകലവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന മുസ്ളീങ്ങളുടെ ഇടയിലാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ വലിയ പരിവര്‍ത്തനം ഉണ്ടായത്.

 

അന്താരാഷ്ട്ര ക്രിസ്ത്യന്‍ സുവിശേഷ സംഘടനയായ ക്രിസ്ത്യന്‍ എയ്ഡ് മിഷന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വന്നത്. സംഘടന കഴിഞ്ഞ ആഴ്ച ഒരു ആത്മീയ സംഗമം സംഘടിപ്പിച്ചിരുന്നു. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവര്‍ക്കായി നടത്തിയ ആത്മീയ സംഗമത്തില്‍ നൂറു കണക്കിനു കുടുംബാംഗങ്ങള്‍ കടന്നു വരികയുണ്ടായി.

 

ഇതില്‍ 600 കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ക്കായി പ്രത്യേക ദൈവവചന ക്ലാസ്സും നടത്തി. ഇവര്‍ക്ക് ബൈബിളുകളും വിതരണം ചെയ്തു. ഇവരുടെ സാക്ഷ്യങ്ങളും പങ്കുവെയ്ക്കുകയുണ്ടായി. ഇതില്‍ 10 വയസ്സുകാരനായ മഹമ്മുദ്ദിന്റെ സാക്ഷ്യം ഏവരെയും അത്ഭുതപ്പെടുത്തി.

 

മഹമ്മുദ് മിഷന്‍ പ്രവര്‍ത്തകര്‍ പങ്കുവെച്ച സുവിശേഷത്തില്‍ വിശ്വസിച്ച് കര്‍ത്താവിനെ സ്വീകരിച്ചു. തുടര്‍ന്നു മിഷന്‍ പ്രവര്‍ത്തകര്‍ മഹമ്മുദിന്റെ പിതാവിനെ വിളിച്ചുകൊണ്ടു വരണമെന്നു ആവശ്യപ്പെട്ടു വീട്ടിലേക്കയച്ചു.

 

പിറ്റേദിവസം മഹമ്മുദ് പിതാവിനെയും കൂട്ടി വന്നു അദ്ദേഹം മിഷന്‍ പ്രവര്‍ത്തകരോടു ബഹളം വെച്ചു. തന്റെ മകനെ ക്രിസ്ത്യാനിയാക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഈ പിതാവിനോടും സുവിശേഷം പങ്കുവെച്ചു.

 

അദ്ദേഹം അത് ശാന്തമായി കേട്ടു. താന്‍ ആദ്യമായാണ് യേശുക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുന്നതെന്നും തന്റെ പുത്രന്റെ മനം മാറ്റത്തില്‍ അത്ഭുതം തോന്നുന്നുവെന്നും പറഞ്ഞു. തുടര്‍ന്നു ഇദ്ദേഹവും കര്‍ത്താവിനെ സ്വീകരിച്ചതായി ഏറ്റു പറഞ്ഞു. തുടര്‍ന്നു തന്റെ ഭാര്യയോടും ബന്ധുക്കളോടും സുവിശേഷം പങ്കുവെച്ചു.

 

എല്ലാവരും ക്രിസ്തുവിന്റെ സ്വന്തം മക്കളായിത്തീര്‍ന്നു. ഇപ്പോള്‍ മഹമ്മുദിന്റെ ഭവനത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ബൈബിള്‍ ക്ലാസ്സ് നടന്നു വരുന്നു. ഇതുപോലെ നിരവധി ആളുകളോടാണ് സുവിശേഷം പങ്കുവെച്ചത്. നിരവധി കുടുംബങ്ങള്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വരികയുണ്ടായി. അറബി ഭാഷയിലും, ഖുര്‍ദ്ദിഷ് ഭാഷയിലും നിരവധി പേര്‍ക്ക് ബൈബിള്‍ വിതരണം ചെയ്തതായി മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.

Categories: Breaking News, Middle East

About Author