മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദി ആക്രമണം; 50 പേര്‍ മരിച്ചു

മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദി ആക്രമണം; 50 പേര്‍ മരിച്ചു

മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദി ആക്രമണം; 50 പേര്‍ മരിച്ചു
സെന്‍ട്രല്‍ ബാംബാരി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെ ക്രൈസ്തവ മേഖലയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു.

 

നിരവധി പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ബാംബാരി റീജനിലെ ഗ്രാമങ്ങളായ അഗോഡോ മാംങ്ക, യാസ്സനിമി, നൈഗൌയാന്‍സ എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന തുടര്‍ ആക്രമണങ്ങളിലാണ് നിരപരാധികളുടെ ജീവന്‍ നഷ്ടമായത്.

 

ആയുധ ധാരികളായ അക്രമികള്‍ ക്രൈസ്തവരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആക്രമണത്തില്‍നിന്നും രക്ഷപെട്ടുവന്ന യാസ്സനിമി സ്വദേശിയായ ടികോലേക്രായോ പറഞ്ഞു. നിരവധി ഭവനങ്ങള്‍ക്കു നേരെ വെടിവെച്ചു.

 

നൂറുകണക്കിനാളുകള്‍ നാടുവിട്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട മുസ്ളീം സെലേക സംഘടനയുടെ ഗ്രൂപ്പില്‍പ്പെട്ട യു.പി.സി. എന്ന പേരില്‍ അറിയപ്പെടുന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ ‍.

 

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ 2013 മുതലാണ് വിഘടന വാദ പോരാട്ടങ്ങള്‍ തുടങ്ങിയത്. ക്രൈസ്തവരേയും, മുസ്ളീങ്ങളേയും തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുക്കുവാന്‍ ശ്രമിക്കുന്ന സംഘടനയുടെ ആക്രമണങ്ങളില്‍ ഇതുവരെയായി പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്.

5 ലക്ഷം ആളുകള്‍ നാടുവിടേണ്ടിവന്നു. നിരവധി ഗ്രാമങ്ങള്‍ തകര്‍ന്നു തരിപ്പണമായി. രാജ്യത്തിന്റെ നല്ലൊരു ഭാഗവും ആയുധധാരികളുടെ നിയന്ത്രണത്തിലാണ്.

Categories: Breaking News, Global

About Author