ഇന്തോനേഷ്യയില്‍ 3 ചര്‍ച്ചുകളില്‍ ആരാധനയ്ക്കു നിരോധനം

ഇന്തോനേഷ്യയില്‍ 3 ചര്‍ച്ചുകളില്‍ ആരാധനയ്ക്കു നിരോധനം

ഇന്തോനേഷ്യയില്‍ 3 ചര്‍ച്ചുകളില്‍ ആരാധനയ്ക്കു നിരോധനം
വെസ്റ്റ് ജാവ: ഇന്തോനേഷ്യയില്‍ 3 ചര്‍ച്ചുകള്‍ക്ക് ആരാധനാ യോഗങ്ങള്‍ നടത്തുന്നതിനു ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

 

വെസ്റ്റ് ജാവയിലെ ബോഗറിലുള്ള മെതഡിസ്റ്റ് ചര്‍ച്ച് ഇന്തോനേഷ്യ, ഹുറിയ ബാടക് പ്രൊട്ടസ്റ്റന്റ് ചര്‍ച്ച്, കത്തോലിക്കാ പള്ളി എന്നിവയ്ക്കാണ് ബോഗര്‍ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്.

 

ഒരു പ്രമുഖ ഇസ്ളാമിക് തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആരാധനാലയങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ബോഗര്‍ ജില്ലാ മേധാവി നൂര്‍ഹയന്തി അറിയിച്ചു.

 

ചില മുസ്ളീം സംഘടനകള്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ചുകള്‍ നടത്തിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ഈ സഭകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദഗതി.

 

വീടുകളിലും മറ്റും ഇസ്ളാമികമല്ലാത്ത ആരാധനകളോ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് മുന്നറിയിപ്പു നല്‍കിയ ബാനറുകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

ഇതിന് അധികാരികളുടെ മൌനാനുവാദമുണ്ടെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ജാവയില്‍ മാത്രം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ 41 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Categories: Breaking News, Top News

About Author

Related Articles