ലോകത്ത് ശുദ്ധജലം ലഭിക്കാതെ ജീവിക്കുന്നവര്‍ 66 കോടി ആളുകള്‍

ലോകത്ത് ശുദ്ധജലം ലഭിക്കാതെ ജീവിക്കുന്നവര്‍ 66 കോടി ആളുകള്‍

ലോകത്ത് ശുദ്ധജലം ലഭിക്കാതെ ജീവിക്കുന്നവര്‍ 66 കോടി ആളുകള്‍
ലണ്ടന്‍ ‍: ലോകത്ത് ശുദ്ധജലം ലഭിക്കാതെ ജീവിക്കുന്നവര്‍ 66 കോടി ആളുകളെന്ന് റിപ്പോര്‍ട്ട്.

 

ഇവരില്‍ ഭൂരിഭാഗവും നഗര കേന്ദ്രങ്ങളില്‍നിന്ന് വിട്ടു താമസിക്കുന്നവരാണെന്ന് ലോക ജലദിനത്തോടനുബന്ധിച്ച് വാട്ടര്‍ എയ്ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 66.3 കോടി ആളുകള്‍ക്ക് ശുദ്ധ ജലം ലഭിക്കുന്നില്ല.

 

52.2 കോടിയും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നതെന്നും വാട്ടര്‍ എയ്ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പുവന്യൂഗിനി, മൊസംബിക്, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും വലിയ ജല ദുരിതം അനുഭവിക്കുന്നത്.

 

ഗ്രാമീണ ജനസംഖ്യ ഏറ്റവും കൂടുതലുള്ളതും ശുദ്ധ ജലം ലഭിക്കാത്തതുമായ രാജ്യം അംഗോളയാണ്.

 

വ്യവസായത്തിനും ഊര്‍ജ്ജത്തിനും ഉള്‍പ്പെടെയുള്ള ജല ആവശ്യം 2030 ആകുമ്പോഴേക്കും 50 ശതമാനം കൂടി വര്‍ദ്ധിക്കുമെന്ന് യു.എന്‍ ‍. എന്‍വയര്‍മെന്റ് പ്രോഗ്രാം പ്രവചിക്കുന്നു.

Categories: Breaking News, Top News

About Author