മിഡില്‍ ഈസ്റ്റിലെ അഭയാര്‍ത്ഥികള്‍ക്ക് യു.എസ്. ചര്‍ച്ച് 3 ലക്ഷം ഭക്ഷണ പായ്ക്കറ്റ് അയയ്ക്കുന്നു

മിഡില്‍ ഈസ്റ്റിലെ അഭയാര്‍ത്ഥികള്‍ക്ക് യു.എസ്. ചര്‍ച്ച് 3 ലക്ഷം ഭക്ഷണ പായ്ക്കറ്റ് അയയ്ക്കുന്നു

മിഡില്‍ ഈസ്റ്റിലെ അഭയാര്‍ത്ഥികള്‍ക്ക് യു.എസ്. ചര്‍ച്ച് 3 ലക്ഷം ഭക്ഷണ പായ്ക്കറ്റ് അയയ്ക്കുന്നു
ഫ്ലോറിഡ: സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളുമായി യു.എസിലെ മെഗാചര്‍ച്ച് വിശ്വാസികള്‍ വീണ്ടും രംഗത്ത്.

 

തെക്കന്‍ ഫ്ളോറിഡയിലെ ക്രൈസ്റ്റ് ഫെലോഷിപ്പ് എന്ന പ്രമുഖ സഭയാണ് വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന സിറിയക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. സഭയിലെ 12,500 അംഗങ്ങള്‍ സ്വരൂപിച്ചെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ 3 ലക്ഷം പായ്ക്കറ്റുകളാണ് ഉടന്‍ മിഡില്‍ ഈസ്റ്റിലേക്ക് അയയ്ക്കുന്നത്.

 

ഇതുവരെ 489,000 പായ്ക്കറ്റുകള്‍ തയ്യാറായി. ഇറാക്കില്‍നിന്നും സിറിയയില്‍നിന്നും സകലവും നഷ്ടപ്പെട്ടു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു അവരുടെ വിശപ്പ് അടക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ക്രൈസ്റ്റ് ഫെലോഷിപ്പ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് മാക്ക്രാക്കന്‍ പറഞ്ഞു.

 

റൈസ്, പഞ്ചസാര, പച്ചക്കറികള്‍ ‍, വിറ്റാമിന്‍ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പായ്ക്കറ്റുകളിലാക്കി അയയ്ക്കുന്നത്. ക്രൈസ്റ്റ് ഫെലോഷിപ്പ് സഭയുടെ പ്രത്യേക സഹായ സന്നദ്ധ വേദിയായ ‘മേയ്ക്ക്-എ-മീല്‍ ‍’ എന്ന പദ്ധതി പ്രകാരമാണ് സാധുക്കള്‍ക്ക് ഭക്ഷണം എന്ന ആശയം നടപ്പാക്കുന്നത്.

 

മേയ്ക്ക് -എ-മീലിന്റെ മൂന്നാം വാര്‍ഷികം കൂടിയാണിപ്പോള്‍ ‍. 2016-ല്‍ ക്രൈസ്റ്റ് ഫെലോഷിപ്പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ടമായ നൈഗറിലാണ് ഭക്ഷണം എത്തിച്ചത്. 2015-ല്‍ ഒന്നാം വാര്‍ഷികത്തില്‍ ഫെയ്ത്തിയില്‍ ഭക്ഷണം എത്തിച്ചു. ഓരോ വ്യക്തിക്കും 6 ബാഗുകളിലായി ഭക്ഷണം ലഭിക്കുന്നു.

യേശുക്രിസ്തുവിന്റെ ദിവ്യ സ്നേഹം പ്രവര്‍ത്തിയിലൂടെ ജനങ്ങളിലേക്കു പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു.

Categories: Breaking News, Middle East, USA

About Author