വാഴക്കൂമ്പ് ക്യാന്‍സര്‍ തടയും, ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കും

വാഴക്കൂമ്പ് ക്യാന്‍സര്‍ തടയും, ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കും

വാഴക്കൂമ്പ് ക്യാന്‍സര്‍ തടയും, ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കും
വാഴപ്പഴം ഇഷ്ടപ്പെടാത്തവരാരുമില്ല. വാഴപ്പഴത്തിനായി മാത്രം കൃഷി ചെയ്യുന്നവരാണ് ഏവരും. എന്നാല്‍ വാഴക്കൂമ്പിന്റെ ഗുണം പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.

 

അതിനാല്‍ പലരും വാഴക്കൂമ്പുകളെ വലിച്ചെറിയുകയാണ് പതിവ്. നിരവധി മാരക രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ളതും അനേകം പോഷകങ്ങളുടെ കലവറയുമായ വാഴക്കൂമ്പ് ഇനി മുതല്‍ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളാകുന്നുവെങ്കില്‍ നമ്മള്‍ നമ്മുടെ ശരീരത്തിനോടു ചെയ്യുന്ന ഏറ്റവും ഗുണകരമായ ഒരു നന്മ ആയിരിക്കും.

 
വാഴക്കൂമ്പ് ക്യാന്‍സറും ഹൃദ്രോഗങ്ങളും തടയുന്നു:
വാഴക്കൂമ്പില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകള്‍ ‍, ടാനിന്‍സ്, ആന്റീ ഓക്സിഡന്റ്സ്, വിവിധ ആസിഡുകള്‍ തുടങ്ങിയവ കോശങ്ങളുടെ നാശം തടഞ്ഞ് ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുന്നു. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഉദര രോഗങ്ങള്‍ തടയുന്നു:
വാഴക്കൂമ്പില്‍ നാരുകള്‍ ധാരളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രീയ സുഗമമാക്കാന്‍ സഹായിക്കുന്നു. കൂടാതെ വിശപ്പു കൂട്ടുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
അണുബാധ തടയുന്നു:
എഥനോള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വാഴക്കൂമ്പില്‍ ബാക്ടീരിയ ഉള്‍പ്പെടെയുള്ള സൂഷ്മാണുക്കളില്‍നിന്നുണ്ടാകുന്ന രോഗബാധകളെ പ്രതിരോധിക്കുന്നു. കൂടാതെ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വേഗമുണങ്ങുന്നതിനും സഹായിക്കുന്നു.
ശരീര സൌന്ദര്യം സംരക്ഷിക്കും:
വിറ്റാമിന്‍ എ,സി,ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീര സൌന്ദര്യം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കുന്നു.
വിളര്‍ച്ച തടയുന്നു:
വാഴക്കൂമ്പ് ധാരാളമായി കഴിക്കുന്നതിലൂടെ രക്തത്തിലെ ഹിമോഗ്ളോബിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ ശരീരത്തിന്റെ വിളര്‍ച്ചയ്ക്കു ശമനമുണ്ടാകുന്നു.
ഗര്‍ഭാശയാരോഗ്യം വരുത്തുന്നു:
വാഴക്കൂമ്പ് ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ പരിഹരിക്കുന്നു. ജീരകം, ഉണക്കിയ കുരുമുളക് എന്നിവയ്ക്കൊപ്പം വാഴക്കൂമ്പ് ചേര്‍ത്ത് തിളപ്പിച്ചശേഷം കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പാതി വേവ് ആകുമ്പോള്‍ എടുത്ത് ഉപയോഗിക്കാം. ഇത് ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തിന് ഉത്മമാണ്.
വിഷാദ രോഗത്തിനു പരിഹാരം:
വാഴക്കൂമ്പില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ വിഷാദ രോഗം അകറ്റി മനസിനെ ഉണര്‍ത്തുന്നു.

 

പ്രമേഹ രോഗികള്‍ക്ക് ഉത്തമം:
പ്രമേഹ രോഗികള്‍ക്ക് വാഴക്കൂമ്പ കഴിക്കാവുന്നതാണ്.

Categories: Breaking News, Health

About Author