പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി സ്വീഡന്‍ അംഗീകരിച്ചു

പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി സ്വീഡന്‍ അംഗീകരിച്ചു

പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി സ്വീഡന്‍ അംഗീകരിച്ചു

സ്റ്റോക്ക്ഹോം: പലസ്തീനിനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതായി സ്വീഡന്റെ പ്രഖ്യാപനം. ഇസ്രായേലിന്റെ കടുത്ത എതിര്‍പ്പിനെ വകവെയ്ക്കാതെയാണ് സ്വീഡന്റെ ഈ പ്രഖ്യാപനം.

 

ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായി സ്വീഡന്‍ വിദേശകാര്യമന്ത്രി മാര്‍ഗരറ്റ് വാര്‍സ്ട്രോം പറഞ്ഞു. ഇതോടെ പലസ്തീനിനെ അംഗീകരിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രമായി സ്വീഡന്‍ ‍. സ്വീഡന്റെ നിലപാടിനെ ചരിത്രപരമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വിശേഷിപ്പിച്ചു.

 

എന്നാല്‍ സ്വീഡന്റെ തീരുമാനത്തില്‍ വളരെ ദുഃഖമുണ്ടെന്ന് പ്രതികരിച്ച ഇസ്രായേല്‍ ‍, സ്വീഡന്റെ സ്ഥാനാപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

Categories: Breaking News, Middle East

About Author