ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍

ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍

ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍
യുണൈറ്റഡ് നേഷന്‍സ്: ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്ന് യു.എന്‍ ‍.

 

2016-ലെ കണക്കുകള്‍ ഉദ്ധരിച്ച് യു.എന്‍ ‍. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ എമര്‍ജന്‍സി ഡിവിഷന്‍ മേധാവി ഡൊമിനിക് ബര്‍ജിയോണ്‍ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.

 

2016-ല്‍ 10.2 കോടി ആളുകള്‍ കടുത്ത പോഷാകാഹാര ദൌര്‍ലഭ്യം അനുഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യമന്‍ ‍, ദക്ഷിണ സുഡാന്‍ ‍, നൈജീരിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷവും, വരള്‍ച്ചയും കാര്‍ഷികോല്‍പ്പാദനം ചുരുങ്ങിയതുമാണ് ഈ ദാരുണാവസ്ഥയ്ക്കു കാരണമെന്നും യു.എന്‍ അഭിപ്രായപ്പെടുന്നു.

 

അന്താരാഷ്ട്ര മാനുഷിക സഹായങ്ങള്‍ മൂലം മനുഷ്യര്‍ ജീവന്‍ നിലനിര്‍ത്തുന്നുവെങ്കിലും ഭക്ഷ്യവസ്തുക്കളുടെ അഭാവം മൂലം സ്ഥിതി ദിനംപ്രതി കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണെന്നും ബര്‍ജിയോണ്‍ പറഞ്ഞു. ഇതിനു പരിഹാരമായി ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തേേണ്ടിയിരിക്കുന്നു.

 

കഴിഞ്ഞ മാസം റൂമേനിയായിലും, ഫ്ളോറിഡയിലും രണ്ടു കോടിയിലേറെ ആളുകള്‍ പട്ടിണിമൂലം മരണത്തിന്റെ വക്കിലായിരുന്നു. അസ്ഥിര രാജ്യങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതോടെ മാത്രമേ സമ്പദ്വ്യവസ്ഥയ്ക്കു വളര്‍ച്ചയുണ്ടാകുകയുള്ളുവെന്നു അദ്ദേഹം പറഞ്ഞു.

Categories: Breaking News, Top News

About Author