ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു
ജുബ: ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രാഹാമിന്റെ മിഷന്‍ സംഘടനയായ ‘സമാരിറ്റന്‍ പഴ്സി’ന്റെ തട്ടിക്കൊണ്ടുപോയ 8 പ്രവര്‍ത്തകരെ മോചിപ്പിച്ചു.

 

തെക്കന്‍ സുഡാനിലെ മായണ്ടിറ്റ് കേന്ദ്രീകരിച്ച് മിഷന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്ന പ്രവര്‍ത്തകരെയാണ് കഴിഞ്ഞ മാര്‍ച്ച് 11-ന് ശനിയാഴ്ച ഒരു സംഘം ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയത്.

 

ദരിദ്രരുടെ ഇടയില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയത്. അക്രമികള്‍ ഭക്ഷണ സാധനങ്ങളാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്.

 

എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം എല്ലാവരും മോചിതരായി. ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുന്നതായി സമാരിറ്റന്‍ പഴ്സ് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. മോചിതരായവര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.

 

തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ തദ്ദേശിയരായവരാണ്. സംഭവത്തിനു പിന്നില്‍ സുഡാന്‍ വിമതരാണെന്നു ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സുഡാന്‍ വിമതര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.

 

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാരിറ്റന്‍ പഴ്സിന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.

 

കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന തെക്കന്‍ സുഡാനില്‍ ജനങ്ങള്‍ക്കു വിതരണം ചെയ്യുവാന്‍ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങള്‍ അക്രമികള്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

Categories: Breaking News, Top News

About Author