ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍

ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍

ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.

 

2017 ഫെബ്രുവരി മാസം മാത്രം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ 38 അക്രമ സംഭവങ്ങള്‍ നടന്നതായി പ്രമുഖ ക്രൈസ്തവ സംഘടനയായ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ഫെബ്രുവരി 3-ന് ഒഡീഷയിലെ ഖലിയപിലി ഗ്രാമത്തില്‍ സി.എന്‍ ‍.ഐ. സഭയുടെ സെമിത്തേരിയല്‍ ഒരു കൂട്ടം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവം റിപ്പോര്‍ട്ടു ചെയ്തതാണ് ആദ്യ സംഭവം.

 

പിന്നീട് ഫെബ്രുവരി 28-ന് ഛത്തീസ്ഗഢിലെ ബാലോഡ് ജില്ലയിലെ ശാന്തി നഗറില്‍ ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പാസ്റ്റര്‍ ജേക്കബ് ജോസഫിനെയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് അവസാനത്തേത്.

 

ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ ഇന്ത്യയുടെ വിവിധ സ്ഥലങ്ങ്ളില്‍ വ്യത്യസ്തമായ അതിക്രമങ്ങളാണ് നടത്തിയത്. നിരവധി പാസ്റ്റര്‍മാര്‍ക്കും മിഷണറിമാര്‍ക്കും, വിശ്വാസികള്‍ക്കും പരിക്കേല്‍ക്കുകയും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

 

ഓരോ സംസ്ഥാനത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് ഇപ്രകാരമാണ്. മഹാരാഷ്ട്ര – 4, ഛത്തീസ്ഗഢ്-4, ഡെല്‍ഹി-2, ബീഹാര്‍ ‍-2, ഒഡീഷ, രാജസ്ഥാന്‍ ‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ 1 വീതവുമാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത്.

Categories: Breaking News, India, Top News

About Author