ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി
കെയ്റോ: മൂവായിരം വര്‍ഷത്തോളം മണ്ണിനടയില്‍ അകപ്പെട്ടു പോയിരുന്ന ഈജിപ്ഷ്യന്‍ ഫറവോയുടെ കൂറ്റന്‍ പ്രതിമ ഗവേഷകര്‍ കുഴിച്ചെടുത്തു.

 

3000 വര്‍ഷം മുമ്പ് ഈജിപ്റ്റ് ഭരിച്ച ഫറവോ രാംസെസിന്റെ പ്രതിമയാണ് ആര്‍ക്കിയോളജി ഗവേഷകര്‍ മണ്ണിനടയില്‍നിന്നും കണ്ടെത്തിയത്.

 

ഈജിപ്റ്റിലെ കിഴക്കന്‍ കെയ്റോയില്‍ പുരാതന നഗരമായ ഹെലിയോപോളിസിലെ രാംസെസ് രണ്ടിന്റെ ക്ഷേത്രത്തിനു സമീപത്തുനിന്നുമാണ് ഉല്‍ഖനനത്തിലൂടെ 8 മീറ്റര്‍ പൊക്കമുള്ള പ്രതിമ കണ്ടെടുത്തത്.

 

പുരാതന ഈജിപ്റ്റ് ഭരിച്ച ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് വിലയിരുത്തപ്പെടുന്ന രാജാവാണ് ഫറവോ രാംസെസ് രണ്ടാമന്‍ ‍.

 

ബിസി 1279-1213 വര്‍ഷങ്ങള്‍ക്കിടയില്‍ ഭരിച്ച ഫറവോ ഈജിപ്റ്റിലെ 19-ാമത് രാജവംശത്തിലെ മൂന്നാമത്തെ രാജാവാണെന്ന് ചരിത്രം പറയുന്നു. തന്റെ ഭരണ കാലത്ത് നിരവധി യുദ്ധങ്ങള്‍ നയിച്ചിട്ടുള്ള രാംസെസ് ഈജിപ്ഷ്യന്‍ സാമ്രാജ്യം കിഴക്ക് സിറിയ മുതല്‍ വടക്ക് സിറിയ വരെ വ്യാപിപ്പിച്ച ഭരണാധികാരിയാണ്.

 

പ്രതിമയുടെ മാറിന്റെ ഭാഗവും തലയുടെ കീഴ്ഭാഗവുമാണ് കുഴിച്ചെടുത്തത്. കിരീടത്തിന്റെ ഭഗവും വലത് ചെവിയുടെയും വലത് കണ്ണിന്റെയും ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

 

ഈജിപ്റ്റ്, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്നുമുള്ള ഗവേഷകരാണ് ഖനനത്തിനു നേതൃത്വം നല്‍കിയത്.

About Author