സിറിയയിലെ ആഭ്യന്തര യുദ്ധം: കൊല്ലപ്പെട്ടവര്‍ 3 ലക്ഷം പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം: കൊല്ലപ്പെട്ടവര്‍ 3 ലക്ഷം പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം: കൊല്ലപ്പെട്ടവര്‍ 3 ലക്ഷം പേര്‍
അലെപ്പോ: സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം കൊല്ലപ്പെട്ടവരുടെ എണ്ണം 3,21,000. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

 

കൊല്ലപ്പെട്ടവരില്‍ 96,000 പേര്‍ സാധാരണക്കാരാണ്. 1,45,000 ആളുകളെ കാണാതായിട്ടുണ്ട്. സര്‍ക്കാര്‍ സേനയുടെയും അവരുടെ സഖ്യകക്ഷിയായ റഷ്യയുടെയും ആക്രമണങ്ങളിലും ജയില്‍ പീഢനങ്ങളിലുമാണ് 83,500 പേര്‍ കൊല്ലപ്പെട്ടത്.

 

ഐ.എസ്. ഉള്‍പ്പെടെയുള്ള വിമത ഗ്രൂപ്പുകള്‍ 7,000 സിവിലിയന്മാരെ കൊലപ്പെടുത്തി. തുര്‍ക്കിയുടെയും, യു.എസിന്റെയും വ്യോമോ ആക്രമണങ്ങളിലും സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് ഒബ്സര്‍വേറ്ററിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

About Author