ബീഹാറില്‍ മിഷണറിമാര്‍ക്കു ഭീഷണിയും പീഢനവും

ബീഹാറില്‍ മിഷണറിമാര്‍ക്കു ഭീഷണിയും പീഢനവും

ബീഹാറില്‍ മിഷണറിമാര്‍ക്കു ഭീഷണിയും പീഢനവും
ഔറംഗബാദ്: ബീഹാറിലെ ഔറംഗബാദ്, ലാല്‍ഗഞ്ച് മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് സുവിശേഷ വിരോധികളുടെ ഭീഷണിയും പീഢനങ്ങളും.

 

ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സുവിശേഷ സംഘടനയായ ജെംസ് മിഷന്റെ പാസ്റ്റര്‍മാര്‍ക്കാണ് ഭീഷണിയും പീഢനങ്ങളും നേരിടണ്ടി വരുന്നത്.

 

സഭായോഗങ്ങളും, പ്രാര്‍ത്ഥനാ യോഗങ്ങളും അലങ്കോലമാക്കുക, ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് നടന്നു വരുന്നത്. ഔറംഗബാദില്‍ കഴിഞ്ഞ ഫെബ്രുവരി 19-ന് ഞായറാഴ്ച ജെംസ് മിഷന്റെ സഭായോഗം നടക്കുമ്പോള്‍ ഒരുകൂട്ടം ആളുകളെത്തി അലങ്കോലമാക്കി.

 

പാസ്റ്റര്‍ ജിനുരാജ് (30) നെ ഭീഷണിപ്പെടുത്തി കയ്യേറ്റത്തിനു ശ്രമിച്ചു. മേലില്‍ ഇവിടെ സുവിശേഷം പ്രസംഗിക്കുകയോ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി. ജിനുരാജ് കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഈ പ്രദേശത്ത് കര്‍ത്താവിന്റെ വേല ചെയ്തു വരുന്നു.

 

വാടക വീട്ടിലാണ് സഭായോഗം നടന്നുവന്നത്. 120-ഓളം വിശ്വാസികള്‍ ഇവിടെ ആരാധനയ്ക്കായി വരുന്നുണ്ട്.
വൈശാലി ജില്ലയിലെ ലാല്‍ഗഞ്ചില്‍ ജെംസ് മിഷന്റെ മറ്റൊരു സഭയുടെ പാസ്റ്ററായ രവി ബുഷാനു നേരെയും ഭീഷണി ഉണ്ടായി. മാര്‍ച്ച് 1-ന് തന്റെ ഫോണിലേക്കു വിളിച്ച ചിലര്‍ ഇവിടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കൊന്നുകളയുമെന്നു ഭീഷണി മുഴക്കി.

 

രാജേഷ് തിവാരി, ഉമേഷ് സിംഗ്, ബിട്ടു സിംഗ് എന്നിവരുള്‍പ്പെട്ട ഒരു സംഘം സുവിശേഷ വിരോധികളെത്തി ജെംസ് പ്രാര്‍ത്ഥനാലയം താഴിട്ടു പൂട്ടുവാന്‍ ആവശ്യപ്പെട്ടു. ഇനി ഇവിടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ ഒന്നുംതന്നെ നടത്തരുതെന്നും ആവശ്യപ്പെട്ടു.

 

ഇവര്‍ ആരാധനാ ഹാളിന്റെ മേല്‍ക്കൂരയ്ക്ക് കേടു വരുത്തി. പാസ്റ്റര്‍ രവി പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Categories: Breaking News, India

About Author