സൊമാലിയായില്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് അമ്മയേയും മകനെയും വെടിവെച്ചു കൊന്നു

സൊമാലിയായില്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് അമ്മയേയും മകനെയും വെടിവെച്ചു കൊന്നു

സൊമാലിയായില്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് അമ്മയേയും മകനെയും വെടിവെച്ചു കൊന്നു
മൊഗാഡിഷു: സൊമാലിയായില്‍ ഇസ്ളാം മതം വിട്ട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച് രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചു വന്നിരുന്ന കുടുംബാംഗങ്ങളെ രാത്രിയില്‍ ഭീകരര്‍ അതിക്രമിച്ചു കയറി വെടിവെച്ചുകൊന്നു.

 

പടിഞ്ഞാറന്‍ മൊഗാഡിഷുവിനു 30 കിലോമീറ്റര്‍ ദൂരമുള്ള അഫ്ഗേയായിലെ സുലൈമാന്‍ അബ്ദിവഹാബിന്റെ വീട്ടിലാണ് അതിക്രമം നടന്നത്.

രാത്രിയോടെ ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ഷബാബ് ഗ്രൂപ്പില്‍പ്പെട്ട ആയുധധാരികളായ ഭീകരര്‍ സുലൈമാന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെടിവെയ്ക്കുകയായിരുന്നു.

 

ഭാര്യ ഫദുമ ഒസ്മാന്‍ (35), ഇവരുടെ മകന്‍ അഹമ്മദ് സുലൈമാന്‍ (11) എന്നിവര്‍ തല്‍ക്ഷണം മരിച്ചു. സുലൈമാന് നെഞ്ചിലും വയറ്റിലും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ സുലൈമാന്‍ ചികിത്സയിലാണ്.

 

ആക്രമണ സമയത്ത് ഇവരുടെ 13-ഉം,7ഉം വയസുള്ള പെണ്‍മക്കളും 9 വയസുള്ള മകനും പുറംവാതില്‍ തുറന്ന് ഓടി രക്ഷപെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് മൂവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്.

 

ആക്രമണ സമയത്ത് ഭീകരര്‍ അള്ളാഹു അക്ബര്‍ എന്നു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. സുലൈമാനും കുടുംബവും ഈ അടുത്ത കാലത്താണ് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായത്.

 

തീവ്രവാദികളുടെ ഭീ,ണിയെത്തുടര്‍ന്ന് ഈ കുടുംബം രഹസ്യമായാണ് ആരാധനാലയത്തില്‍ പോയിരുന്നത്.

Categories: Breaking News, Middle East

About Author

Related Articles