ഭൂമിയുടെ ഉള്ളില്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ ഉണ്ടെന്ന് പഠനം

ഭൂമിയുടെ ഉള്ളില്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ ഉണ്ടെന്ന് പഠനം

ഭൂമിയുടെ ഉള്ളില്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ ഉണ്ടെന്ന് പഠനം
വാഷിംഗ്ടണ്‍ ‍: ഭൂമിയുടെ ആന്തരിക ഭാഗമായ മാന്റിലിന് നേരത്തേ കരുതയിരുന്നതിനേക്കാള്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലുണ്ടെന്ന് ശാസ്തരജ്ഞര്‍ ‍.

 

ഭൂവല്‍ക്കത്തിനും പുറങ്കാമ്പിനും ഇടയിലുള്ള പാറകള്‍ നിറഞ്ഞ പാളിയാണ് മാന്റില്‍ ‍. യു.എസിലെ വുഡ്സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.

 

ഭൂമിയുമായി ബന്ധപ്പെട്ട് ശാസ്ത്രലോകം കരുതിയിരുന്ന പല വസ്തുതകളെയും തിരുത്തിയെഴുതുന്നതാണ് ഈ പഠനം. ഉരുകിയ മാന്റിലിന്റെ 1400 ഡിഗ്രി സെല്‍ഷ്യസ് താപനിലയോട് താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി കണ്ടെത്തിയ 60 ഡിഗ്രിയുടെ വര്‍ദ്ധനവ് നിസ്സാരമാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

 

മാന്റിലിന്റെ താപനില നേരിട്ടളക്കാന്‍ സാധിക്കാത്തതിനാല്‍ ഭൂമിയുടെ ആന്തരീക മര്‍ദ്ദവും താപനിലയും ലബോറട്ടറിയില്‍ കൃത്രിമമായി സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്.

 

പരീക്ഷണത്തിനൊടുവില്‍ കടലിന്റെ അടിത്തട്ടിനോട് നേരത്തേ കരുതിയിരുന്നതിനേക്കാള്‍ അടുത്തായാണ് മാന്റില്‍ ഉരുകിത്തുടങ്ങുന്നതെന്ന് കണ്ടെത്തിയതായി പരീക്ഷണത്തില്‍ പങ്കെടുത്ത ബിരുദ വിദ്യാര്‍ത്ഥിനി എമിലി സറാഫിയന്‍ പറഞ്ഞു.

Categories: Breaking News, Global

About Author