സൂര്യനിലേക്കു റോബോട്ടിനെ അയയ്ക്കാന്‍ നാസയുടെ പദ്ധതി

സൂര്യനിലേക്കു റോബോട്ടിനെ അയയ്ക്കാന്‍ നാസയുടെ പദ്ധതി

സൂര്യനിലേക്കു റോബോട്ടിനെ അയയ്ക്കാന്‍ നാസയുടെ പദ്ധതി
അഗ്നിജ്വാലകള്‍ക്കുള്ളിലെ നിഗൂഢ രഹസ്യങ്ങള്‍ തേടി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചരിത്രത്തിലാദ്യമായി സൂര്യനിലേക്ക് ഒരു പര്യവേഷണ വാഹനമയയ്ക്കുന്നു.

 

‘അന്വേഷ ചുമതലയുള്ള’ റോബോട്ടിനേയും വഹിച്ചുള്ള പേടകം അടുത്ത വര്‍ഷം സൂര്യനിലേക്കു പുറപ്പെടും. ‘സോളാര്‍ പ്രോബ്പ്ളസ്’ എന്നാണ് ഈ ചരിത്ര ദൌത്യത്തിന് നാസ പേരിട്ടിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും സൂര്യനില്‍നിന്നു വരുന്ന വിനാശകരമായ വികിരണങ്ങളെക്കുറിച്ചും പഠിക്കുകയാണ് ദൌത്യത്തിന്റെ പ്രധാന ലക്ഷ്യം.

 

11.4 സെന്റീമീറ്റര്‍ കനത്തിലുള്ള കാര്‍ബണ്‍ മിശ്രിതത്താല്‍ നിര്‍മ്മിച്ച പുറംപാളിയാകും സൂര്യതാപം ചെറുക്കാന്‍ പേടകത്തെ സഹായിക്കുക. 1,370 ഡിഗ്രി സെല്‍ഷ്യസ് താപം വരെ ഈ പുറം പാളിക്കു താങ്ങാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

 

സൂര്യനില്‍ പേടകത്തെ ഇറക്കാന്‍ സാധിക്കില്ലെങ്കിലും സൂര്യന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിനു കഴിയുമെന്നു ദൌത്യത്തിനു നേതൃത്വം നല്‍കുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. എറിക് ക്രിസ്റ്റ്യന്‍ പറഞ്ഞു.

 

സൂര്യന്റെ ഉപരിതല താപനില ഏകദേശം 5,5000 ഡിഗ്രി സെല്‍ഷ്യസാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഭൂമിയില്‍നിന്ന് ഏകദേശം 149 മില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം സൂര്യനിലേക്കെത്തുന്നത്.

Categories: Breaking News, USA

About Author