ഹോംവര്‍ക്ക് ചെയ്തില്ല, 10 വയസുകാരനെ പിതാവ് കുരിശിലേറ്റി ശിക്ഷിച്ചു

ഹോംവര്‍ക്ക് ചെയ്തില്ല, 10 വയസുകാരനെ പിതാവ് കുരിശിലേറ്റി ശിക്ഷിച്ചു

ഹോംവര്‍ക്ക് ചെയ്തില്ല, 10 വയസുകാരനെ പിതാവ് കുരിശിലേറ്റി ശിക്ഷിച്ചു
യോങ്ചുവാന്‍ ‍: ചൈനയില്‍ ഹോംവര്‍ക്ക് ചെയ്യാന്‍ മടി കാണിച്ചതിന് 10 വയസുകാരനായ സ്വന്തം മകനോടു പിതാവു കാണിച്ച ക്രൂരത ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

 

ചൈനയിലെ യോങ്ചുവാന്‍ ജില്ലയിലെ ചോങ്ക്വിങ് മുന്‍സിപ്പാലിറ്റിയിലാണ് സംഭവം. പഴക്കച്ചവടക്കാരനായ പിതാവ് തന്റെ കടയ്ക്കു മുന്നില്‍ സ്ഥാപിച്ച കുരിശിലാണ് മൂന്നു നാലു മണിക്കൂറോളം കൈയ്യും കാലും വിരിച്ച് കുട്ടിയെ കെട്ടിയിട്ടത്.

 

അസ്വസ്ഥത കാണിച്ച കുട്ടി കിടന്നു കരയാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരു പ്ളാസ്റ്റിക്ക് പെട്ടിയുടെ മുകളില്‍ മണിക്കൂറോളം മുട്ടുകുത്തി നില്‍ക്കേണ്ടിവന്ന കുഞ്ഞ് വേദനയില്‍ വാവിട്ട് നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

 

പരസ്യമായി നാണംകെടുമ്പോള്‍ പഠിച്ചുകൊള്ളും എന്ന ധാരണയിലായിരുന്നു ആ ദുഷ്ട പിതാവ് ഇതു ചെയ്തത്. കുട്ടിയെ കുരിശില്‍ കിടത്തിയ ഇയാള്‍ ഒടുവില്‍ വീഴ്ച വരുത്തിയ ഹോംവര്‍ക്ക് ചെയ്തുകൊള്ളാമെന്ന് കുഞ്ഞിനെക്കൊണ്ട് സമ്മതിപ്പിച്ച ശേഷമായിരുന്നു മോചിപ്പിച്ചത്.

 

രണ്ടു മക്കളുള്ള ഇയാള്‍ തന്റെ ഇളയ കുട്ടിയെയാണ് ഇത്തരത്തില്‍ ശിക്ഷിച്ചത്. തുടര്‍ച്ചയായി ഹോംവര്‍ക്കില്‍ മകന്‍ വീഴ്ച കാണിക്കുന്നുവെന്ന് സ്കൂളിലെ അദ്ധ്യാപകന്‍ പരാതിപ്പെട്ടതോടെയാണ് മകനെ ഇങ്ങനെ ശിക്ഷിച്ചതെന്നാണ് ഇയാളഉടെ വാദം.

 

ഈ ചിത്രം മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതോടെ എല്ലാവരും പിതാവിനെ ശിക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ അനുവാദമില്ലാതെ ചിത്രം പകര്‍ത്തി ഓണ്‍ലൈനില്‍ ഇട്ട അയല്‍ക്കാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണിയാള്‍ ‍.

Categories: Breaking News, Global, Top News

About Author